ടിക്കറ്റില്ല; ഉത്തരമലബാറില്‍ റെയില്‍വേക്ക് താളംതെറ്റുന്നു (വീഡിയോ)

Published : Jan 13, 2018, 09:57 PM ISTUpdated : Oct 05, 2018, 01:00 AM IST
ടിക്കറ്റില്ല; ഉത്തരമലബാറില്‍ റെയില്‍വേക്ക് താളംതെറ്റുന്നു (വീഡിയോ)

Synopsis

 

 

കാസര്‍കോട്:   ടിക്കറ്റ് ക്ഷാമം രൂക്ഷമായതോടെ വടക്കന്‍ കേരളത്തിലെ കംപ്യൂട്ടര്‍വത്കരണം നടപ്പിലാകാത്ത ചെറുകിട റെയില്‍വേ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. സ്‌റ്റേഷനുകള്‍ അടച്ചു പൂട്ടാനുള്ള റെയില്‍വേയുടെ നീക്കമാണ് ടിക്കറ്റ് ക്ഷാമത്തിന് പിന്നിലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. 

കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, പാപിനിശ്ശേരി, ധര്‍മ്മടം, ടെമ്പില്‍ ഗേറ്റ്, കാസര്‍കോട്  ജില്ലയിലെ ചന്തേര, തുടങ്ങിയ സ്റ്റേഷനുകളിലാണ് ടിക്കറ്റ് വിതരണം നിലച്ചത്. ചിറക്കല്‍ സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കാതായിട്ട് ഒരു മാസത്തിലേറെയായി.  ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. 

ചെന്നൈ റായിപുരത്തെ പ്രിന്റിംഗ് കേന്ദ്രത്തില്‍ നിന്നുള്ള ടിക്കറ്റുകളുടെ വരവ് നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് റയില്‍വേ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. പക്ഷേ പ്രശ്‌നപരിഹാരത്തിന് എന്ത് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുന്നുമില്ല. സറ്റേഷനുകള്‍ കംപ്യൂട്ടര്‍വത്ക്കരിക്കാനുള്ള നടപടികള്‍ റെയില്‍വേ എടുക്കുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു; 'വൈകിയ പരാതിയിൽ ന്യായികരണമില്ല'
രാജ്യത്തെ ഏറ്റവും ക്ലീൻ സിറ്റിയിൽ വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും, കുടിവെള്ളത്തിൽ മലിനജലം കലർന്നു, 8 മരണം