ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി

Published : Jun 08, 2017, 03:09 PM ISTUpdated : Oct 04, 2018, 05:09 PM IST
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി

Synopsis

സോള്‍: യുഎൻ രക്ഷാസമിതിയുടെ ഉപരോധനങ്ങൾക്കിടയിലും ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. വ്യാഴാഴ്ച രാവിലെയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ദക്ഷിണകൊറിയൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കൻ തീരദേശ നഗരമായ വൊൻസണിൽനിന്ന് ഉപരിതലത്തിൽനിന്നു കപ്പലിലേക്ക് തൊടുക്കാവുന്ന മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചത്.

അഞ്ച് ആഴ്ചകൾക്കുള്ളിൽ നാലാമത്തെ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്. യുഎൻ ഉപരോധവും യുഎസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ പരീക്ഷണങ്ങൾ. 

ഉത്തരകൊറിയക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതിനു പുറമേ മിസൈൽ പരീക്ഷണം നടത്തരുതെന്ന് കർശനമായ മുന്നറിയിപ്പും യുഎൻ നൽകിയിരുന്നു. ഈ വിലക്കുകൾ അവഗണിച്ചാണ് ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ നേതൃത്വത്തിൽ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം