
ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭയുടെ ഉപരോധം തള്ളി ഉത്തരകൊറിയ.ആണവപരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും ഒരു രാജ്യവുമായും ചര്‍ച്ച ചെയ്യാനില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഐക്യരാഷ്‌ട്രസഭ നടത്തിയതെന്നും ഉത്തരകൊറിയന്‍ പ്രതിരോധമന്ത്രി റിയോംഗ് ഹോ പ്രസ്താവനയില്‍ അറിയിച്ചു.
ഉത്തരകൊറിയക്ക് മേല്‍ ഇപ്പോഴും അമേരിക്കയുടെ ഭീഷണി ശക്തമാണ്.ഉപരോധത്തിന് അമേരിക്ക കനത്ത വില നല്‍കേണ്ടി വരുമെന്നും ഇപ്പോഴത്തെ ഉപരോധത്തിന് അമേരിക്കയ്ക്കെതിരെ ആയിരം മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയയ്‌ക്ക് എതിരെയുള്ള യുഎന്‍ ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തിന്റെ കയറ്റുമതി മൂന്നിലൊന്നായി കുറയും. ഈ സാഹചര്യത്തിലാണ് പ്രതികരണം.
ഉത്തരകൊറിയൻ ആണാവായുധ പരീക്ഷണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരവെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവോർവും ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോംഗ് ഹോയും തമ്മിൽ ചർച്ച നടത്തിയിരുന്നു. മനിലയിൽ നടക്കുന്ന ആസിയാൻ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. നേരത്തെ ചൈന, തുർക്കി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ലവോർവ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam