ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള മുസ്ലിംലീഗിന്‍റെ വീട് നിർമ്മാണത്തിന് വീണ്ടും നിയമക്കുരുക്ക്, ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണം നടത്തുന്നുവെന്ന് നോട്ടീസ്,

Published : Sep 22, 2025, 11:20 AM ISTUpdated : Sep 22, 2025, 11:22 AM IST
Wayanad rehabilitation

Synopsis

ലാൻഡ് ഡെവലപ്മെന്‍റ്   പെർമിറ്റ് നടപടിക്രമം പൂർത്തീകരിക്കുന്നതിന് മുൻപേ കെട്ടിട നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്

കല്‍പറ്റ: മുസ്ലിംലീഗിന്‍റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണത്തിന് വീണ്ടും നിയമക്കുരുക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണം നടത്തുന്നുവെന്ന്കാണിച്ച്  നോട്ടീസ്.മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത് ലാൻഡ് ഡെവലപ്മെൻറ് പെർമിറ്റ് നടപടിക്രമം പൂർത്തീകരിക്കുന്നതിന് മുൻപേ കെട്ടിട നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് ഈ മാസം ഒമ്പതിനാണ് നോട്ടീസ് നൽകിയത് 

മുസ്ലിം ലീഗ് നോട്ടീസിന് മറുപടി നൽകി പത്തു വീടിന് നിർമ്മാണ അനുമതി കിട്ടിയിരുന്നു സാങ്കേതിക പ്രശ്നം മാത്രമെന്നും അപേക്ഷ നൽകിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം വിശദീകരിച്ചു. മുസ്ലിം ലീഗ് ഭൂമിയിൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം തുടരുന്നു അഞ്ചു വീടുകളുടെ നിർമാണമാണ് നിലവിൽ നടക്കുന്നത് പഞ്ചായത്ത് സെക്രട്ടറി ഇന്ന് സ്ഥലം സന്ദർശിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജീവിതം ആഘോഷമാക്കിയ സംരംഭകന്‍, സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയ ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍; സി ജെ റോയിയുടെ ആത്മഹത്യയില്‍ നടുങ്ങി ബിസിനസ് സമൂഹം
പ്രണയപ്പകയിൽ മാതാപിതാക്കളെ ഇല്ലാതാക്കി മകൾ; നഴ്‌സായ യുവതി വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത് സ്വന്തം അച്ഛനെയും അമ്മയെയും