രാജ്യത്തെ ഓരോ പശുക്കൾക്കും ആധാർകാർഡ് നൽകുമെന്ന് കേന്ദ്രം

By Web DeskFirst Published Apr 24, 2017, 11:59 AM IST
Highlights

ന്യൂഡൽഹി: രാജ്യത്തെ ഓരോ പശുക്കൾക്കും ആധാർ കാർഡ് നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ഓരോ പശുക്കള്‍ക്കും അവയുടെ സന്തതികള്‍ക്കും ഒരു യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട് പറയുന്നതായും എഎന്‍ഐ ട്വീറ്റ് ചെയ്യുന്നു.

ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിൽ പശുക്കടത്ത് വ്യാപകമാകുന്നതിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ഇതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി ചില ശിപാർശകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾ ഓരോ ജില്ലയിലും സ്ഥാപിക്കണമെന്നും ഇവക്ക് 500 പശുക്കളെയെങ്കിലും ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപേക്ഷിക്കപ്പെട്ട പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അതത് സംസ്ഥാന സർക്കാരുകൾക്കായിരിക്കുമെന്നും കറവ വറ്റിയ പശുക്കളെ സംരക്ഷിക്കാൻ വ്യവസ്ഥയുണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നതായും സൂചനകളുണ്ട്.

click me!