ശബരിമലയിലെ യുവതി പ്രവേശനത്തെ സർക്കാർ എതിർക്കണമെന്ന് എന്‍എസ്എസ്,ആചാര സംരക്ഷണത്തിൽ വിട്ട് വീഴ്ച്ച ഇല്ല,പുനപരിശോധന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

Published : Feb 15, 2026, 10:56 AM ISTUpdated : Feb 15, 2026, 10:58 AM IST
Sabarimala Woman Entry

Synopsis

സർക്കാരും ദേവസ്വം  ബോർഡും കോടതിയിൽ നിലപാട് സ്വീകരിക്കണം

തിരുവനന്തപുരം:ശബരിമലയിലെ  യുവതി പ്രവേശനത്തെ  സർക്കാർ എതിർക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു.സർക്കാരും ബോർഡും കോടതിയിൽ നിലപാട് സ്വീകരിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ആചാര സംരക്ഷണത്തിൽ വിട്ട് വീഴ്ച്ച ഇല്ല. പുനപരിശോധന ഹര്‍ജി പരിഗണിക്കുമോപള്‍ സർക്കാർ തിരുത്തുമെന്നാണ്  പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ശബരിമല  യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ ഇതിൽ ഉൾപ്പെടുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികൾ പരിഗണിക്കുക. ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ വാദം എന്നു മുതൽ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. 2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്. 2018ലാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കിയത്. ഈ വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ 2019 വരെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നത് സംസ്ഥാന സർക്കാരിന് നിർണായകമാകും

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ; 'സമവായം ഉണ്ടാക്കണം, വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം'
ശബരിമലയിലെ യുവതി പ്രവേശനം; പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്ന് എംവി ഗോവിന്ദൻ, 'വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം'