
ആലപ്പുഴ: ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാന്‍ ഇന്ന് വീണ്ടും ചർച്ച. ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ് ചർച്ച. പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക , 2013ലെ മിനിമം വേതനം നടപ്പാക്കുക , ഷിഫ്റ്റ് സമ്പ്രദായം അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യത കുറവാണ് . മാനേജ്മെന്‍റ് കടുംപിടിത്തം തുടര്‍ന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്നാണ് സൂചന. കെ വി എമ്മിലെ സമരം ഇന്ന് 197-ാം ദിവസമാണ് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam