
ദില്ലി: മലയാളി നഴ്‌സ് അനിത ജോസഫ മരിച്ച സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍. അനിത ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തിലെ ദുരൂഹത പുറത്തുവരണമെന്നും ഇവര്‍ പറഞ്ഞു.
ദില്ലി എയിംസില്‍ നഴ്‌സായിരുന്ന കണ്ണൂര്‍ ഉദയഗിരി സ്വദേശി അനിതയെ ദീപാവലി ദിനത്തിലാണ് ഖാന്‍പൂര്‍ ദേവ് ലിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിച്ച് സ്വന്തം വീട്ടിലെത്തി അരമണിക്കൂറിനുള്ളില്‍ അനിത തൂങ്ങി മരിച്ചതായി ഭര്‍ത്താവ് രജീഷ് ഇവരെ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അനിത ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. അനിതയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുന്നത് വരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.
അനിതയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ ലിസി നല്‍കിയ പരാതിയില്‍ രജീഷിനെ നേവ് സരായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തിയാണ് രജീഷിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി എയിംസിലെ കാത്ത് ലാബ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് അനിത. പോസ്റ്റ്‌മോര്ട്ടത്തിന് ശേഷം എയിംസില്‍ സാക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി ദേവ് ലിയില്‍ സംസ്‌കരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam