
ചേര്‍ത്തല:ചേർത്തല കെ.വി.എം ആശുപത്രിക്ക് മുമ്പില്‍ നഴ്സുമാർ ദേശീയപാത ഉപരോധിക്കുന്നു . സമരം ഒത്തുതീർപ്പാക്കാൻ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. ആറുമാസത്തോളമായി കെ.വി.എം ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലാണ്.
സേവന പാരമ്പര്യമുള്ള രണ്ട് നഴ്സുമാരെ ട്രെയിനികളെന്ന് മുദ്രകുത്തി അന്യായമായി പുറത്താക്കിയതാണ് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരത്തിനാധാരം. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ ആലപ്പുഴയിൽ നിന്നുള്ള മന്ത്രി ഡോ.തോമസ് ഐസകും മന്ത്രി പി. തിലോത്തമനും ഒന്നിലേറെ തവണ നടത്തിയെങ്കിലും മാനേജ്മെന്‍റ് അയഞ്ഞില്ല.
സമരത്തിന്‍റെ അറുപതാം നാൾ യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രി അടച്ചിട്ടു. ഇതോടെ ആശുപത്രിയിലെ നൂറുകണക്കിന് ജീവനക്കാർ തൊഴിൽ നഷ്ടപ്പെട്ട് വഴിയാധാരമായി. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനും 2013 ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തിനും 3 ഷിഫ്റ്റ് സമ്പ്രദായത്തിനും പ്രസവാനുകൂല്യങ്ങള്‍ക്കു വേണ്ടിയും, ബോണസ് ഗ്രാറ്റുവിറ്റി എന്നിവയ്ക്കുമായാണ് നഴ്സുമാർ തുടര്‍ന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam