ട്രംപ് വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണെന്ന് ഒബാമ

Published : Aug 03, 2016, 04:16 AM ISTUpdated : Oct 04, 2018, 11:33 PM IST
ട്രംപ് വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണെന്ന് ഒബാമ

Synopsis

വാഷിംഗ്ടണ്‍; റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് ഒബാമ രംഗത്ത്. യുഎസ് പ്രസിഡന്റാവാന്‍ ട്രംപിനെ കൊള്ളില്ലെന്നും അദ്ദേഹത്തിനുള്ള പിന്തുണ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പിന്‍വലിക്കണമെന്നും ഒബാമ പറഞ്ഞു. 

ഇറാക്കില്‍ കൊല്ലപ്പെട്ട യുഎസ് ആര്‍മി ക്യാപ്റ്റന്‍ ഹുമയുണ്‍ഖാന്റെ കുടുംബത്തെക്കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് ഒട്ടും ശരിയായില്ല. യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യന്‍ മേഖലകളെക്കുറിച്ച് ട്രംപിന് കാര്യമായ ജ്ഞാനമില്ല. 

എന്നിട്ടും അദ്ദേഹം ഓരോ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിര്‍പ്പുണെ്ടന്നു പ്രസ്താവിക്കുന്ന റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നതു ശരിയല്ലെന്ന് പത്രസമ്മേളനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം
ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ