സൗദിയില്‍ ഇന്നുമുതല്‍ തൊഴിലിട സുരക്ഷ പരിശോധന

By Web DeskFirst Published Jul 2, 2018, 12:23 AM IST
Highlights
  • നാളെ മുതല്‍ സൗദി തൊഴില്‍ സാമുഹ്യ സുരക്ഷാ മന്ത്രാലയം  തൊഴിലിടങ്ങളില്‍ പരിശോധന നടത്തും

റിയാദ്: തൊഴിലിടങ്ങളില്‍ സുരക്ഷ പരിശോധനക്ക് ഇന്ന് തുടക്കം. മന്ത്രാലയം തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്നും തൊഴിലാളികളേയും തൊഴിലുടമകളേയും ബോധ വത്കരിക്കുന്നതിനുമായി നാളെ മുതല്‍ സൗദി തൊഴില്‍ സാമുഹ്യ സുരക്ഷാ മന്ത്രാലയം  തൊഴിലിടങ്ങളില്‍ പരിശോധന നടത്തും.  

സുരക്ഷ നടപ്പാക്കുന്നതിന്‍റെ ഭാഗമയാണ് പരിശോധന.സൗദി തൊഴില്‍ നിയമം അനുസരിച്ച് തൊഴിലിടങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കല്‍ തൊഴിലുടമയടു ബാധ്യത യാണന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ അറിയിച്ചു. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇരുപത്തി അയ്യായിരം റിയാല്‍ പിഴ ഈടാക്കും. സുരക്ഷാ നിയമ ലംഘനങ്ങളുടെ തോത് അനുസരിച്ച് പിഴ ശിക്ഷ വര്‍ധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

click me!