
ഒഡീഷ: ഒഡീഷയിൽ വിദ്യാർഥിനിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചതിന് വനിത അധ്യാപികയ്ക്ക് സസ്പെൻഷൻ. വിദ്യാർത്ഥിനിയെ കൊണ്ട് അധ്യാപിക തന്‍റെ തല മസാജ് ചെയ്യിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് സ്കൂള്‍ അധികൃതർ നടപടിയെടുത്തത്. സാമ്പൽപൂർ വിദ്യാഭ്യാസ ജില്ലയിലെ സിക്രിദി പ്രൊജക്ട് അപ്പർ പ്രൈമറി സ്കൂൾ അധ്യാപിക ഭാരതി മെഹർ ആണ് സസ്പെൻഷനിലായത്.
സസ്പെൻഷൻ ജില്ലാ വിദ്യാഭ്യാസ ഒാഫീസർ പ്രമോദ് പണ്ഡ സ്ഥിരീകരിച്ചു. വീഡിയോ ശ്രദ്ധയിൽപെട്ട ഉടനെ നടപടിയെടുത്തതായി ഒാഫീസർ പറഞ്ഞു. സ്കൂളിന്റെ പ്രധാന അധ്യാപികയുടെ ചുമതലയുള്ള മെഹർ കുട്ടിയെ കൊണ്ട് തല മസാജ് ചെയ്യിപ്പിച്ചതായി സമ്മതിച്ചു. എന്നാൽ സംഭവം രണ്ട് വർഷം മുമ്പാണെന്നും താൻ ഒാഫീസ് മുറിയിൽ ഇരിക്കുമ്പോഴായിരുന്നു ഇതെന്നും അധ്യാപിക പറയുന്നു.
കടുത്ത തലവേദന കാരണം ഒാഫീസ് മുറിയിൽ വന്ന് ഇരിക്കുകയായിരുന്നു. ഇൗ സമയം എട്ടാം ക്ലാസിലെ പെൺകുട്ടി തന്നെ ക്ലാസിലേക്ക് വിളിക്കാൻ വന്നു. തന്‍റെ അവസ്ഥ കണ്ടപ്പോൾ എന്താണ് പ്രശ്നമെന്ന് പെൺകുട്ടി ചോദിച്ചു. തലവേദനയെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ സ്വന്തം നിലക്കാണ് തല തടവി തന്നതെന്നും അധ്യാപിക പറയുന്നു. പെൺകുട്ടി ഇതിനകം സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി പോയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam