മുഖം മിനുക്കി കോഴിക്കോട് സൗത്ത് ബീച്ച്: ഉദ്​ഘാടനം ബുധനാഴ്ച്ച

Web desk |  
Published : Jul 17, 2018, 04:27 PM ISTUpdated : Oct 02, 2018, 04:23 AM IST
മുഖം മിനുക്കി കോഴിക്കോട് സൗത്ത് ബീച്ച്: ഉദ്​ഘാടനം ബുധനാഴ്ച്ച

Synopsis

കോഴിക്കോട് ബീച്ചിന്റെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കാനുള്ള സംവിധാനവും വികസന പ്രവർത്തനങ്ങൾക്കൊപ്പം നടപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

കോഴിക്കോട്: സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന കോഴിക്കോട് സൗത്ത് ബീച്ചില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  മറ്റന്നാള്‍ ടുറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. നവീകരണം തുടരുന്ന നോർത്ത് ബീച്ചിൽ നാലരക്കോടിയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. 

ഇപ്പോള്‍ ധാരാളം  ആളുകളെത്തുന്ന നോര്‍ത്ത് ബീച്ചില്‍ നിന്നും സൗത്ത് ബീച്ചിലേക്ക് പോകുന്ന  ഭാഗത്താണ് വികസനപ്രവര്‍ത്തനങ്ങൾ പൂര്‍ത്തീകരിച്ചത്. ആറു മീററര്‍ വീതിയില്‍  നടപ്പാത, ഇരിപ്പടങ്ങൾ, ഭക്ഷണം കഴിക്കാനുള്ള ഇടങ്ങള്‍ എന്നിവയടക്കം ഒരുക്കിയിട്ടുണ്ട്.ടുറിസം വകുപ്പിൽ നിന്നുള്ള സഹായത്തോടൊപ്പം എം എല്‍ എ ഫണ്ടിൽ നിന്നും തുക കണ്ടെത്തിയാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. മൊത്തം 3.85 കോടിയുടെ നവീകരണ ജോലികളാണ് സൗത്ത് ബീച്ചിൽ നടത്തുന്നത്. 

മയക്കുമരുന്നു മാഫിയടക്കമുള്ള സാമുഹ്യവിരുദ്ധരുടെ  കേന്ദ്രവും മാലിന്യങ്ങല്‍ വലിയതോതില്‍ തള്ളുന്ന ഇടവുമായ സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ്ങ് പ്രശ്നം ഉടന്‍ കോര്‍പ്പറേഷന്‍ പരിഹരിച്ചില്ലെങ്കില്‍ വികസനപ്രവര്‍ത്തനങ്ങളുടെ  ഫലമുണ്ടാകില്ലെന്ന മുന്നറിയിപ്പ് ടൂറിസം വകുപ്പ് അധികൃതര്‍ നല്‍കുന്നുണ്ട് .

സൗത്ത് ബീച്ചിന് പിന്നാലെ നോര്‍ത്ത് ബീച്ചിലും വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ്  നടക്കുന്നത് എല്ലാ കൊല്ലവും നടക്കാറുള്ള ലിറ്റററി ഫെസ്റ്റിവലിന് സ്ഥിരം വേദി ഒരുക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ഇവിടെ പുരോ​ഗമിക്കുകയാണ്.

അതേസമയം കോടികള്‍ മുടക്കിയുള്ള മുഖംമിനുക്കല്‍  നടപടികള്‍ മാത്രമല്ല. പിന്നീടുള്ള സംരക്ഷണമാണ്  കോഴിക്കോട് ബീച്ചില്‍ നടക്കാത്തതെന്നുള്ള പരാതിയാണ് കോഴിക്കോട്ടുകാർ ഉയർത്തുന്നത്. കാലങ്ങളായി തുടരുന്ന ഇൗ രീതി അവസാനിപ്പിച്ച് കോഴിക്കോട് ബീച്ചിന്റെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കാനുള്ള സംവിധാനവും വികസന പ്രവർത്തനങ്ങൾക്കൊപ്പം നടപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം