ഓഖി: തിരച്ചില്‍ എട്ടാം ദിവസം; ഇതുവരെ 148 പേരെ രക്ഷപ്പെടുത്തി

Published : Dec 07, 2017, 06:40 AM ISTUpdated : Oct 05, 2018, 03:36 AM IST
ഓഖി: തിരച്ചില്‍ എട്ടാം ദിവസം; ഇതുവരെ 148 പേരെ രക്ഷപ്പെടുത്തി

Synopsis

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ഏട്ട് ദിവസത്തിലേക്ക്. കൊച്ചിയില്‍ നിന്നും ആറ് മത്സ്യത്തൊഴിലാളികളുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് കല്‍പേനി തെരച്ചില്‍ തുടരും. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും തിരച്ചില്‍ സംഘങ്ങളും കേരള- ലക്ഷദ്വീപ് തീരത്തുണ്ട്. നാവിക സേനയുടെ 12 കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.  

ആറെണ്ണം കേരള തീരത്തും ആറെണ്ണം ലക്ഷദ്വീപ് തീരത്തുമാണുള്ളത്. ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും നേവി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ അഞ്ച് ബോട്ടുകളും നാവികസേനയുടെ നാല് ഹെലിക്കോപ്റ്ററുകളും കോസ്റ്റ് ഗാര്‍ഡിന്‍റെ ബോട്ടുകളും കേരള തീരത്തിന്‍റെ 200 നോട്ടിക്കല്‍ മൈല്‍ അകലെവരെ ഇന്നും തിരച്ചില്‍ തുടരും. 

കടലില്‍ പെട്ട 36പേരെ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ കരയ്ക്കെത്തിച്ചിരുന്നു. ആളില്ലാതെ ഒഴുകി നടന്ന നാല് ബോട്ടുകള്‍ ബുധനാഴ്ച്ച കണ്ടെടുത്തു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച് 12000 ലിറ്റര്‍ കുടിവെള്ളം സേന എത്തിച്ചു. ഓഖികാരണം കടലില്‍ അകപ്പെട്ട 148 പേരെയാണ് നാവികസേന ഇതുവരെ രക്ഷപ്പെടുത്തിയത്. ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങള്‍ മിനിക്കോയ്, കവരത്തി ദ്വീപുകളില്‍ സേന എത്തിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി