പ്രധാനമന്ത്രി പങ്കെടുത്ത യോഗ ദിനാഘോഷത്തിനിടെ കുഴഞ്ഞുവീണ വൃദ്ധ മരിച്ചു

By Web DeskFirst Published Jun 22, 2018, 5:48 PM IST
Highlights
  • കുഴഞ്ഞുവീണത് പതിനായിരങ്ങള്‍ പങ്കെടുത്ത ആഘോഷത്തിനിടെ
  • ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗ ദിനാഘോഷത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗ ദിനത്തിന്‍റെ ദേശീയതല ഉദ്ഘാടനത്തിനിടെയാണ് സുധ മിശ്ര എന്ന എഴുപത്തിമൂന്നുകാരി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 

ആഘോഷം നടന്നയിടത്ത് ആവശ്യമായ പ്രാഥമിക വൈദ്യ സഹായങ്ങളും ആംബുലന്‍സുകളും സജ്ജീകരിച്ചിരുന്നുവെന്നും കുഴഞ്ഞുവീണ ഉടന്‍ തന്നെ വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. മരണകാരണം എന്താണെന്ന് കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാനാകൂവെന്നും പൊലീസ് അറിയിച്ചു. 

നരേന്ദ്ര മോദിക്കൊപ്പം 50,000 പേരാണ് ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ ദിനാഘോഷത്തില്‍ പങ്കെടുത്തത്.
 

click me!