പ്രായമല്ല ഇച്ഛാശക്തിയാണ് പ്രധാനം: 98ാം വയസ്സിലും അത് സംഭവിച്ചു

Web Desk |  
Published : Sep 30, 2017, 03:32 PM ISTUpdated : Oct 05, 2018, 02:36 AM IST
പ്രായമല്ല ഇച്ഛാശക്തിയാണ് പ്രധാനം: 98ാം വയസ്സിലും അത് സംഭവിച്ചു

Synopsis

പഠിക്കാന്‍ പ്രായം ഒരു തടസ്സമേയല്ല, ഇത് തെളിച്ചിരിക്കുകയാണ് പാറ്റ്‌നയിലെ 98 കാരനായ ഒരു മുത്തച്ഛന്‍.രാജ് വൈശ്യയായണ് 98 ാം വയസ്സില്‍ ബിരുദാനന്തര ബിരുദമെടുത്ത് ഏവരെയും അമ്പരപ്പെടുത്തിയത്. നളന്ദ സര്‍വകലാശാലയില്‍ ഇക്കോണമിക്‌സിലാണ് ബിരുദാനന്തര ബിരുദമെടുത്ത് മറ്റുള്ളവര്‍ക്ക് പ്രചോദനമായത്. 1983 ല്‍ ആഗ്രസര്‍വകലാശാലയില്‍ നിന്നും ഇക്കോണമികസില്‍ സെക്കന്റ് ക്ലാസോടുകൂടി ബിരുദം നേടിയിരുന്നു.  

 പിന്നീട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടിയ ഇദ്ദേഹം 1980 ല്‍ വിരമിച്ചു. അപ്പോഴും ബിരുദാനന്തര ബിരുദം കരസ്ഥമാക്കണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം അപ്പോഴും മനസ്സില്‍ നിന്നു. 2015 ലാണ് എം എ സ്വന്തമാക്കണമെന്ന തന്‍റെ ആഗ്രഹം  വീട്ടുകാരുമായി ചര്‍ച്ച ചെയ്തത്.  പിന്നീട് മരുമകളുടെ സഹായത്തോടെ പഠിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

 മരുമകള്‍ ഭാരതിയുടെ പിന്തുണയോടുകൂടിയാണ് അദ്ദേഹം സ്വപ്‌നം സാക്ഷാത്കരിച്ചതെന്ന് രാജ് വൈഷി മാധ്യമങ്ങളോട് പറഞ്ഞു. ഏത് പ്രായ ത്തിലും പഠിക്കാം അതിന് ഉദാഹരണമാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനത്തിന് പ്രായം ഒരു തടസ്സമായില്ലെന്നും അദ്ദേഹം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും,
'ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല, എന്നിട്ടും എന്തിനീ ക്രൂരത?' ബംഗ്ലാദേശിൽ ആൾക്കൂട്ടം തീകൊളുത്തിയ ഹിന്ദു യുവാവിന്‍റെ ഭാര്യ