ഓള്‍ഡ് മങ്ക് റം കേരളത്തില്‍ തിരിച്ചെത്തുന്നു

Published : Jan 21, 2018, 05:01 PM ISTUpdated : Oct 05, 2018, 12:47 AM IST
ഓള്‍ഡ് മങ്ക് റം കേരളത്തില്‍ തിരിച്ചെത്തുന്നു

Synopsis

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം ഓള്‍ഡ് മങ്ക് റം കേരളത്തിലേക്ക് തിരിച്ചെത്തുന്നു. 2018 ജനുവരി മാസത്തിലാണ് ഓള്‍ഡ് മങ്ക് വീണ്ടും കേരളത്തിലെ ബീവറേജ് ഷോപ്പുകളില്‍ ലഭ്യമായി തുടങ്ങിയത്. 750, 410,210 നിരക്കുകളുള്ള വിവിധ അളവുകളിലാണ് വിപണിയിലെത്തിയിട്ടുള്ളത്. 2010 മുതല്‍ ഇവ കേരളത്തിലെ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി. 
 
1954 ഡിസംബര്‍ 19 നാണ് കരസേനയില്‍ ബ്രിഗേഡായിരുന്ന കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് റം അവതരിപ്പിക്കുന്നത്. സൈനികര്‍ക്ക് പ്രിയങ്കരമായി തീര്‍ന്ന ഈ റം വിലക്കുറവ് കൊണ്ട് സാധാരണക്കാരുടെ ഇടയിലും വളരെ പെട്ടെന്ന് പ്രചാരം നേടി . ഡയര്‍ മേകിന്‍ ബ്രൂറീസ് ലിമിറ്റഡ് എന്ന കമ്പനിയാണ് മോഹന്‍ ഏറ്റെടുത്ത് മോഹന്‍ മീകിന്‍ ലിമിറ്റഡ് എന്ന് പേരു മാറ്റിയത്. ഒരു കാലത്ത് ഇന്ത്യന്‍ മദ്യ വിപണി വാണിരുന്ന മദ്യമായിരുന്നു ഈ കമ്പനി പുറത്തിറക്കിയത്. അടുത്ത കാലത്ത് വില്‍പനയില്‍ വലിയ ഇടിവ് സംഭവിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്ന കണക്ക് പ്രകാരം 54 ശതമാനത്തോളം വില്‍പന താഴ്ന്നു. ഈ പ്രതിസന്ധിയെ കമ്പനി തരണം ചെയ്തു കൊണ്ടിരിക്കെയാണ് 2018 ജനുവരി ഒമ്പതിന് കപില്‍ മോഹന്‍ അന്തരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'