
കര്‍ണാടകയിലെ കോളാര്‍ ബംഗര്‍പത് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എസ്.എന്‍ നാരായണന്‍ സ്വാമിയും ജില്ലാ പഞ്ചായത്ത് അംഗമായ മഹേഷ്, ബാങ്ക് പ്രസിഡന്റ് ബല്യഹള്ളി ഗോവിന്ദ എന്നിവരാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.
സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വായ്പാ വിതരണമാണ് വാസ്തവത്തില്‍ നടന്നത്. എന്നാല്‍ ഇത് കള്ളപ്പണത്തിന്റെ വിതരണം എന്ന രീതിയില്‍ ചിത്രം പ്രചരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പണത്തിന്‍റെ വിതരണം നടന്നത്. പ്രമുഖ പത്രങ്ങളില്‍ ചൊവ്വാഴ്ച ഇതിന്റെ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി നടത്തിയത്. തങ്ങളെയും ബാങ്കിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ വ്യാജ പ്രചരണം നടത്തുന്നതെന്ന് നാരായണന്‍ സ്വാമി പറഞ്ഞു.
അതേമസയം സ്വയംസഹായ സംഘങ്ങള്‍ക്ക് പണം കൈമാറിയത് നിയമാനുസൃതമാണോ എന്ന് പരിശോധിക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. വിതരണം ചെയ്ത പണത്തിന്‍റെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശപ്പെട്ടതായി ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.എസ്.പി മോഹന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam