വീടുകള്‍ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ക്കെതിരെ ഒമാന്‍

Web Desk |  
Published : May 22, 2016, 07:01 PM ISTUpdated : Oct 05, 2018, 01:45 AM IST
വീടുകള്‍ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ക്കെതിരെ ഒമാന്‍

Synopsis

മസ്‌ക്കറ്റ്: വീടുകള്‍ കേന്ദ്രീകരിച്ച് വ്യവസായങ്ങള്‍ നടത്തുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ് നടപടി ശക്തമാക്കുന്നു. ഓണ്‍ലൈന്‍ വഴി ലഭിച്ചിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്.

ഒമാനില്‍ താമസ ഫ്ലാറ്റുകളും വില്ലകളും കേന്ദ്രീകരിച്ച വ്യവസായങ്ങള്‍ നടത്തുന്നതിനെതിരെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് പോലീസ് നടപടി ശക്തമാക്കുന്നത്. പ്രവാസി വീട്ടമ്മമാരാണ് ഒഴിവു സമയങ്ങളില്‍ താമസ സ്ഥലങ്ങളില്‍ നിന്നും ഇത്തരം വ്യവസായങ്ങള്‍ നടത്തുന്നത്.
കുടുംബ വിസയില്‍ രാജ്യത്തെത്തി ഫഌറ്റുകളും വില്ലകളും കേന്ദ്രീകരിച്ച് സ്ത്രീകള്‍ കേക്ക് നിര്‍മാണം അടക്കമുള്ള ജോലികളില്‍ ഏര്‍പ്പെടുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയും നേരിട്ടും ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അനധികൃതമായി വീടുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ളവയുടെ നിര്‍മാണവും വിതരണവും നടത്തുന്നവരെ പിടികൂടുതന്നതിനായി ആര്‍ ഒ പിയും മാനവവിഭവ മന്ത്രാലയവും സംയുക്തമായി പ്രത്യേക ടീമിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടുന്ന പക്ഷം തടവോ പിഴയോ ശിക്ഷ നല്‍കി നാടുകടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ