ഒമാനില്‍ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്ക് മുന്നറിയിപ്പ്

Published : Feb 13, 2017, 07:44 PM ISTUpdated : Oct 05, 2018, 03:21 AM IST
ഒമാനില്‍ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്ക് മുന്നറിയിപ്പ്

Synopsis

ഒമാന്റെ സാമ്പത്തിക മേഖലയുമായി വിദേശ തൊഴില്‍ ശക്തി എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് സര്‍ക്കാരിന് നല്ല  ബോധ്യമുണ്ട്. എന്നാലും, സ്വദേശിവത്കരണം നടപ്പിലാക്കാതിരിക്കാന്‍ സാധിക്കില്ല എന്നിരിക്കെ, സ്വദേശിവത്കരണത്തിന്റെ ചുരുങ്ങിയ തോത് പാലിക്കുവാന്‍ രാജ്യത്തെ കമ്പനികള്‍ തയാറാകണം. ഇത് സാമൂഹിക ഉത്തരവാദിത്വം ആണെന്ന് ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി വ്യക്തമാക്കി. ഒമാന്‍ ഇന്‍ഡസ്ട്രി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. സുനൈദി. വിദേശ  ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഒമാന്റെ  വികസനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.  അവരുടെ സേവനങ്ങള്‍ രാജ്യത്തിന് ഇനിയും ആവശ്യവുമാണ്. എന്നാല്‍, സ്വദേശികളുടെ തൊഴില്‍ അവസരങ്ങളെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍  ഇതോടൊപ്പം ആവശ്യമാണ്.
 
35 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുത്താത്ത കമ്പനികളുമായി കര്‍ശന നിലപാടുകള്‍ ആയിരിക്കും സര്‍ക്കാര്‍ ഇനിയും സ്വീകരിക്കുക വിദേശ നിക്ഷേപമുള്ള നിരവധി കമ്പനികള്‍ ഒമാനില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുത്തുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള കമ്പനികളുടെ സാമൂഹിക കടമയാണ്  സ്വദേശിവത്കരണമെന്നും ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി കൂട്ടിച്ചേര്‍ത്തു. 2010ലാണ് ഒമാനില്‍  സ്വദേശി വത്കരണത്തിന്റെ തോത് 35 ശതമാനമാക്കി വാണിജ്യ, വ്യവസായ മന്ത്രാലയം ഉയര്‍ത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല