ഒമാനില്‍ വന്‍ സമ്മാനതട്ടിപ്പ് സംഘം പടിയില്‍

Published : Jan 24, 2018, 12:27 AM ISTUpdated : Oct 04, 2018, 05:00 PM IST
ഒമാനില്‍ വന്‍ സമ്മാനതട്ടിപ്പ് സംഘം പടിയില്‍

Synopsis

ഒമാനിൽ വന്‍തുക സമ്മാനം വാഗ്ദാനം ചെയ്ത് പണം തട്ടിയ ഏഷ്യന്‍ സംഘത്തെ പിടികൂടി. ബാങ്കുകളിൽ  നിന്നും  സമ്മാനം ലഭിച്ചുവെന്ന് ഫോണിലൂടെ  അറിയിച്ച്, വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പ് നടത്തി വന്നിരുന്ന സംഘത്തെയാണ്  ഒമാൻ   പോലീസ് പിടികൂടിയത്.

വൻ തുകയുടെ  സമ്മാനം  ലഭിച്ച  അറിയിപ്പുമായി  സ്വദേശികളുടെയും  ഒപ്പം  വിദേശികളുടെയും  റ്റേലിഫോണുകളിൽ  ബന്ധപെടുന്ന  ഈ സംഘം , തട്ടിപ്പിൽ അകപെടുന്നവരുടെ  ബാങ്കുകളുടെ  സ്വകാര്യ വിവരങ്ങൾ ശേഖരിച്ച ശേഷം--  അക്കൗണ്റ്റിൽ  നിന്നും പണം  കവർന്നു വരികയായിരുന്നുവെന്നു    റോയൽ ഒമാൻ പോലീസ് പറഞ്ഞു .

മസ്‌കറ്റിലെ   ക്രൈം  ഇൻവെസ്റ്റിഗേഷൻ  ഡിപ്പാർട്മെന്റും ,  ഡിപ്പാർറ്റ്മെന്റ്  ഫോർ ക്രൈം പ്രീവെൻഷനും സംയുക്തമായി നടത്തിയ തിരച്ചിലിനു ശേഷമാണ്  ഈ സംഘം പോലീസ് വലയിൽ അകപ്പെട്ടത്. ഇവരിൽ നിന്നും തട്ടിപ്പു നടത്തുവാനായി ഉപയോഗിച്ചിരുന്ന  അറുപതു മൊബൈൽ  ഫോണുകളും , എഴുപതോളം  സിം കാർഡുകളും പോലീസ്  പിടിച്ചെടുത്തിട്ടുണ്ട് .

ഇന്റർനെറ്റ്  മുഖെനെയും ,  മൊബൈൽ  ഫോൺ മുഖെനെയും  തട്ടിപ്പു നടത്തുന്ന  സംഘങ്ങൾക്കെതിരെ  ജാഗ്രത പുലർത്തണമെന്ന്   റോയൽ ഒമാൻ പോലീസ് അറിയിച്ചു. തങ്ങളുടെ  ബാങ്ക്  അക്കൗണ്ട് വിവവരങ്ങൾ -- യാതൊരു കാരണവശാലും  അജ്ഞാത  നമ്ബറുകളിൽ നിന്നും വിളിക്കുന്നവർക്കു  കൈമാറുവാൻ  പാടില്ലായെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു .

ഇപ്പോൾ ഈ സംഘം   വാട്സ് ആപ്പ്  സന്ദെശങ്ങളിൽ കൂടിയും  തട്ടിപ്പുകൾ നടത്തി വരുന്നതായി   റോയൽ ഒമാൻ പോലീസ്  വ്യക്തമാക്കി. മുന്നറിയിപ്പുകൾ ധാരാളം ഉണ്ടായിരുന്നിട്ടും  മലയാളികൾ ഉള്പെടെ  ധാരാളം പേർ ഈ സംഘത്തിന്റെ തട്ടിപ്പുകളിൽ  കുടുങ്ങുന്നതായി  പോലീസ്   വ്യത്തങ്ങൾ  വ്യക്തമാക്കി. ഇപ്പോൾ 22 ഏഷ്യൻ  വംശജർ  ആണ്   പിടിയിലായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിൽ , സമാനമായ  കുറ്റത്തിന് ബർക്കയിൽ നിന്നും പത്തു  കുറ്റവാളികളെ  റോയൽ ഒമാൻ പോലീസ് പിടികൂടി  നടപടി  സ്വീകരിച്ചിരുന്നു .

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, 'ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല, തിരുത്തി പോകും'
'നന്ദി തിരുവനന്തപുരം', കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി, 'കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തു'