
ഒമാനിലെ വിനോദ സഞ്ചാര രംഗത്ത് ഹോട്ടല്‍മേഖലക്ക് കൂടുതല്‍ പ്രാധാന്യം നൽകുമെന്ന് ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അല്‍ മെഹ്‌റസി. 2020 ഓട് കൂടി രാജ്യത്തു 25,000ത്തില്‍പരം ഹോട്ടല്‍ മുറികള്‍ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു. ഹോട്ടലുകള്‍നിര്‍മിക്കുന്നതിന് വ്യക്തിഗത നിക്ഷേപകരുമായി സര്‍ക്കാര്‍കരാറിലെത്തി.
2016ൽ തയ്യാറാക്കിയ കണക്കു പ്രകാരം ഒമാനിൽ 18,000 ഹോട്ടല്മുറികള്ആണ് ഉള്ളത്. വരും വർഷങ്ങളിൽ വിനോദ സഞ്ചാര മേഖലയിൽ വൻ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ആയതിനാൽ രാജ്യത്തു എത്തുന്ന സഞ്ചാരികളുടെ സൗകര്യങ്ങൾ പരിഗണിച്ചു , വിനോദ സഞ്ചാര രംഗത്ത് ഹോട്ടല്മേഖല്ക്ക് കൂടുതല്പ്രാധാന്യം നൽകുവാനാണ് സര്ക്കാര് ഇപ്പോൾ ല്ക്ഷ്യം വെക്കുന്നതെന്ന് ഒമാൻ ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് ബിന്നാസര്അല്മെഹ്റസി പറഞ്ഞു.
തന്ഫീദ് പഠന റിപ്പോര്ട്ടുകള്‍ പരിഗണിച്ചായിരിക്കും ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സർക്കാർ സ്വീകരിക്കുക. മസ്കത്ത്, ദോഫാര്‍, ശര്ഖിയ്യ എന്നി ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. 2020 വരെയുള്ള പദ്ധതികളാണ് ടൂറിസം മന്ത്രാലയം ഇപ്പോള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. 2021 മുതല്‍ 2026 വരെയുള്ള കാലയളവില്‍ മറ്റു ഭാഗങ്ങളിലേക്കും ടൂറിസം വികസനം കൊണ്ടുവരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam