വമ്പിച്ച ഓണം ഓഫറുകളുമായി എല്‍ജി എത്തുന്നു

Web Desk |  
Published : Jul 02, 2018, 05:51 PM ISTUpdated : Oct 02, 2018, 06:41 AM IST
വമ്പിച്ച ഓണം ഓഫറുകളുമായി എല്‍ജി എത്തുന്നു

Synopsis

വമ്പിച്ച ഓണം ഓഫറുകളുമായി എല്‍ജി എത്തുന്നു

കൊച്ചി:  ഓണവിപണിയിൽ തരംഗം സൃഷ്ടിക്കാന്‍ ലോകോത്തര കൺസ്യൂമർ ഇലക്ട്രോണിക്സ് ആന്‍റ് ഹോം അപ്ലയൻസസ് കമ്പനിയായ എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ ലിമിറ്റഡ് കേരളത്തിലെ ഉപഭോക്താക്കൾക്കായി ഓണം ഓഫറുകൾ അവതരിപ്പിച്ചു.  'സെലിബ്രേറ്റിങ് ഹെൽത്ത് & ഹാപ്പിനസ്' എന്നതാണ് ഈ ഓണക്കാലത്തെ  എല്‍ജിയുടെ പ്രൊമോഷണൽ തീം. ഇന്ത്യയിൽ 21 വർഷങ്ങൾ പിന്നിടുന്നതിന്‍റെ ഭാഗമായി 2018ൽ അവതരിപ്പിച്ച "ദ ഇയർ ഓഫ് ഇന്നവേഷൻ' ആഘോഷങ്ങളുടെ തുടർച്ചയായാണ് എല്‍ജി ഈ ഓണക്കാലത്ത് അവതരിപ്പിക്കുന്ന ഹെൽത്ത് & ഹാപ്പിനസ്സ് പ്രൊമോഷൻ. 

ദൈനംദിനജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതും ഉപഭോക്താവിന്‍റെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതും പരിസ്ഥിതി സൗഹാർദപരവും കൂടുതൽ ഊർജ സംരക്ഷണമികവുള്ള നവീന ഉൽപന്നങ്ങളുടെ അവതരണവും കൂടിയാണ് എല്‍ജി ഇതിലുടെ ലക്ഷ്യമിടുന്നത്. 14 ദിവസം വരെ ഭക്ഷണസാധനങ്ങളുടെ പുതുമ നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുന്ന ലീനിയർ ഇൻവെർട്ടർ - ടെക്നോളജി ഉപയോഗപ്പെടുത്തിയിട്ടുള്ള പുതുനിര റെഫ്രിജറേറ്ററുകൾ,  100 ശതമാനം പരിശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തുന്നതിന് പരമ്പരാഗതമായ പ്ലാസ്റ്റിക്ക് വാട്ടർ ടാങ്കുകളെ പൂർണ്ണമായി ഒഴിവാക്കി സ്റ്റെയിൻലസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ ഉൾക്കൊള്ളുന്ന വാട്ടർ പ്യൂരിഫയറുകൾ, അലർജികളെ ഒഴിവാക്കാൻ സഹായിക്കുന്ന സ്റ്റീം വാഷ് വാഷിങ് മെഷീനുകള്‍... എന്നിങ്ങനെ നിത്യജീവിതത്തിൽ ആരോഗ്യം, ശുചിത്വം, ഊർജലാഭം, പരിസ്ഥിതി സൗഹാർദം എന്നിവ നിറയ്ക്കുന്ന ഉൽപന്നനിരകളാണ് ഇവ.

ഉപഭോക്താവിന്റെ ദൈനംദിന ജീവിതം കൂടുതൽ ആയാസരഹിതമാക്കുന്നതും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതുമായ ലോകോത്തര നിലവാരത്തിലുള്ള  ഉൽപന്നങ്ങൾക്ക് മുമ്പെങ്ങും നൽകാത്ത ആകർഷകമായ ഓഫറുകളാണ് എല്‍ജി ഓണാ ഘോഷങ്ങളുടെ ഭാഗമായി നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ട  ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താവിന് നറുക്കെടു പ്പിലുടെ 100ൽപരം എല്‍ജി ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ഈ സ്കീമിൽ ലഭ്യമാകും.  ഒപ്പം സ്ക്രാച്ച് ആന്‍റ് വിൻ ഓഫറിലുടെ 22 കോടി രൂപയുടെ ക്യാഷ് ബാക്ക് സമ്മാനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട ക്രഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫറുകൾ, അനായാസമായ ഇഎംഐ സൗകര്യങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട ഉൽപന്ന നിരകളിൽ ട്രൈ ആന്റ് ബൈ ഓഫറുകൾ, വാങ്ങിയ ദിവസം തന്നെയുള്ള ഇൻസ്റ്റലേഷൻ എന്നിവയും  ഓഫറിന്‍റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

ആരോഗ്യസംരക്ഷണത്തിനുതകുന്നതും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതുമായ ലോകോത്തര  ഉൽപന്നങ്ങളുടെ നവീനനിര ഏറ്റവും ആകർഷകമായ ഓഫറുകളിൽ വിപണിയിൽ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമായാണ് എല്‍ജി ഈ ഓണം ഓഫറിനെ കണക്കാക്കുന്നതെന്ന്  എല്‍ജി ഇലക്ട്രോണിക്സ് സൗത്ത് ഇന്ത്യ സീനിയർ റീജിയണൽ ബിസിനസ് ഹെഡ്  പി സുധീർ പറഞ്ഞു.  

ഉപഭോക്താക്കളെ സ്വന്തം കുടുംബാംഗങ്ങളായി കരുതുന്ന എല്‍ജിയുടെ സമീപനത്തിനൊപ്പം, ഓണക്കാലത്ത് കേരളത്തി നൊപ്പം നിൽക്കാനുള്ള സവിശേഷ അവസരമായാണ് എല്‍ജിയെ സംബന്ധിച്ച് ഈ മാർക്കറ്റിംഗ് കാമ്പയിന്‍ എന്ന് എല്‍ജി ഇലക്ട്രോണിക്സ് ചീഫ് മാർക്കറ്റിങ് ഓഫീസർ അമിത് ഗുജ് റാളും പറഞ്ഞു.

എല്‍ജിയുടെ ലോകോത്തര ഉൽപന്നനിര കൾ ഇവിടത്തെ ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന വിലകളിൽ ഇന്ത്യയിലെ വ്യത്യസ്തമായ ആഘോഷ സീസണുകളിൽ എത്തിക്കുവാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ ഉദ്യമം കൃത്യമായ ദിശാബോധത്തോടെ ഇന്ത്യൻ വിപണിയിൽ ഇനിയും തുടരുമെന്നും എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യാ സെയിൽസ് ഹെഡ് സജീവ് അഗർവാൾ വ്യക്തമാക്കി.

 

1997ൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (LG Electronics India Pvt Limited) സൗത്ത് കൊറിയൻ കമ്പനിയായ LG ഇലക്ട്രോണിക്സിന്‍റെ മുഴു ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയാണ്. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഐടി ഹാർഡ് വെയർ, മൊബൽ കമ്മ്യൂണിക്കേഷൻ എന്നിവയിൽ ലോകത്തെ മുൻനിര കമ്പനികളിലൊന്നാണ് എല്‍ജി.

ഇന്ത്യൻ ഇലക്ട്രോണിക്സ് & ഹോം അപ്ലയൻസസ് വിപണിയിൽ പ്രീമിയം ബ്രാന്‍റ് സ്ഥാനത്തിനൊപ്പം സമാനമേഖലയിൽ നവീനസാങ്കേതികത്വങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും കഴിഞ്ഞ രണ്ട് ദശകങ്ങളിലായി എല്‍ജി ഏറെ ജനപ്രിയമായി കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ തന്നെ  എല്‍ജിയുടെ ഫാക്ടറികളിൽ ഗ്രേറ്റർ നോയിഡയിലുള്ള   എല്‍ജിയുടെ ഫാക്ടറി പരിസ്ഥിതി സൗഹാർദ മാനദണ്ഡങ്ങളിൽ ഏറ്റവും മുന്നിലുള്ള സ്ഥാനം അലങ്കരിക്കുന്നു. രണ്ടാമത്തെ പ്രകൃതി സൗഹാർദ ഫാക്ടറി പൂനെ രൻജൻ ഗാവോണിൽ സ്ഥിതി ചെയ്യുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്
ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസം, പ്രതികരണവുമായി എഎ റഹീം, 'ആരോടും പിണക്കമില്ല'