
തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും. സമത്വവും ഐശ്വര്യവും നിറഞ്ഞ പൈതൃകത്തിന്റെ ഓര്‍മ്മയുണര്‍ത്തി ഓരോ മനസ്സിനെയും കുടുംബത്തെയും ധന്യമാക്കുന്ന ഓണത്തിന്റെ ഈണവും അഴകും കേരളം നല്‍കുന്ന സ്‌നേഹത്തിന്റെയും ഒരുമയുടെയും വിശിഷ്ടസന്ദേശമായി വീണ്ടും ലോകമെങ്ങും നിറയട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനസ്സുകൊണ്ട് ഒരുമിക്കുന്ന ഓണക്കാലം നമ്മള്‍ വച്ചുപുലര്‍ത്തുന്ന മതനിരപേക്ഷതയുടെ തെളിവാണ്. മനുഷ്യരെല്ലാം ഒന്നുപോലെ സമഭാവനയോടെ ആമോദത്തോടെ കഴിയണം എന്ന സങ്കല്‍പം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍. ആ ശ്രമങ്ങള്‍ക്ക് പ്രചോദനമാണ് ഓണമെന്ന സങ്കല്‍പം. സമത്വത്തിന്റെ സന്ദേശവുമായി എത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ച് വരവേല്‍ക്കാമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam