
ക്ക് യാത്രികരായ ദമ്പതികളോട് പോലീസ് കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ജയ്പൂരിൽ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു. പോലീസ് സ്റ്റേഷൻ ആക്രമിച്ച ജനമക്കൂട്ടം വാഹനങ്ങൾക്ക് തീയിട്ടു. പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പോലീസ് റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചു. സംഘർഷത്തിനിടെ പ്രതിഷേധക്കാരിലൊരാൾ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് ജയ്പൂരിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജയ്പൂരിലെ രാംഗജ്ഞിൽ ഇന്നലെ രാത്രിയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. രാത്രി ബൈക്കിലെത്തിയ ദമ്പതികളെ തടഞ്ഞ് നിർത്തി സ്ത്രീയോട് പോലീസ് കോൺസ്റ്റബിൾ അപമര്യാദയായി പെരുമാറിയതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam