സംസ്ഥാനത്ത് നിന്ന് 17 പേര്‍ നാടുവിട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു; ഒരാള്‍ കൂടി പിടിയില്‍

By Web DeskFirst Published Jul 23, 2016, 8:41 AM IST
Highlights

മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ ഫ്ളാറ്റില്‍ നിന്ന് പിടികൂടിയ അര്‍ഷദ് ഖുറേഷിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരവങ്ങള്‍ ഇങ്ങനെയാണ്, വിവാദ പ്രഭാഷകന്‍ സാകിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ഏറെ അടുപ്പമുള്ളയാളാണ്  അര്‍ഷദ് ഖുറേഷി. കേരളത്തില്‍ നിന്ന് നാടുവിട്ടവരില്‍ ഭൂരിഭാഗവും പലപ്പോഴായി മുംബൈയില്‍ ഖുറേഷിയുടെ ഫ്ളാറ്റില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ലൈബ്രറിയിലും എത്തിയിരുന്നു. ഇവിടെവെച്ച് ഖുറേഷി തന്നെ മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട തീവ്രപഠനക്ലാസുകള്‍ നല്‍കിയിരുന്നെന്നാണ് ചില സാക്ഷികളില്‍ നിന്നടക്കം പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. 

സാകിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ലൈബ്രറിക്കുളളില്‍ സംഘടിപ്പിച്ച ഒരു പഠന ക്ലാസിന്റെ വീഡിയോ ദൃശ്യവും പൊലീസിന് തെളിവായി കിട്ടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മുംബൈയിലെത്തി, ഈ ക്ലാസുകളില്‍ പങ്കെടുത്തവരാണ് വീഡിയോ ചിത്രീകരിച്ചത്. കൊച്ചി പാലാരിവട്ടത്തുനിന്ന് കാണാതായ മെറിന്റെ ഭര്‍ത്താവ് ബട്സണ്‍ എന്ന യഹിയയാണ്  അര്‍ഷദ് ഖുറേഷിയുമൊത്ത് നിരവധിപ്പേരെ മുംബൈയില്‍ എത്തിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കാണാതായ കാസ‍ര്‍കോഡ‍് സ്വദേശികളായ ചിലര്‍ മുംബൈയില്‍ സക്കീ‍ര്‍ നായിക്കിന്‍റെ കേന്ദ്രങ്ങളില്‍ എത്തിയിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

click me!