
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനക്ക് ശേഷമേ മരിച്ചയാളെ തിരിച്ചറിയാനാകൂ.
ഓഖി ദുരന്തത്തിൽ പെട്ടു കാണാതായ 10 പേരുമായി മൽസ്യബന്ധന ബോട്ട് ഇന്നലെ തോപ്പുംപടിയിൽ എത്തിയിരുന്നു. കൊച്ചി തീരത്ത് നിന്ന് ഏകദേശം അഞ്ഞൂറ് നോട്ടിക്കല്‍ മൈല്‍ അകലെ കടലിൽ ബോട്ടിൽ ഒഴുകി നടക്കുകയായിരുന്ന ഓഷ്യൻ ഹണ്ടർ എന്ന ബോട്ടാണ് തീരത്ത് എത്തിയത്. കടലിൽ ഒഴുകി നടക്കുന്ന കൂടുതല്‍ ബോട്ടുകള്‍ ഇനിയും തിരികെയെത്താനുണ്ടെന്നാണ് ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. അതേസമയം ഓഖി ദുരന്തത്തിൽ പെട്ടവർക്കായി 18 കപ്പലുകൾ ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്സഭയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam