
കണ്ണൂര്‍: ഓഖി ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി. അഴീക്കൽ പുറംകടലിൽ നിന്ന് കോസ്റ്റ് ഗാർഡിനാണ് മൃതദേഹം കിട്ടിയത്. മൃതദേഹം അഴിക്കൽ തുറമുഖത്ത് എത്തിക്കും. അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം കൊച്ചിയിലെത്തി. കേന്ദ്ര ജലവിഭവ വകുപ്പീന്റെ രണ്ട് ഉദ്യോഗസ്ഥരാണ് കേന്ദ്രസംഘത്തിലുള്ളത്.
തോപ്പുംപടീ ഹാർബറിലെത്തുന്ന കേന്ദ്ര സംഘം തുടർന്ന് തീരദേശമേഖയിലും സന്ദർശനം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam