ജെഎന്‍യുവില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായി

By Web DeskFirst Published Jan 10, 2018, 3:53 PM IST
Highlights

ദില്ലി: ജവഹര്‍ലാല്‍ നെ‍ഹ്റു സര്‍വകലാശാലയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായി. സ്കൂള്‍ ഓഫ് ലൈഫ് സയന്‍സസില്‍ റിസര്‍ച്ച് ഫെലോ ആയ മുകുള്‍ ജെയിനിനെയാണ് തിങ്കഴാഴ്ച മുതല്‍ കാണാതായിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ഇയാളെ ലാബില്‍ വെച്ച് കണ്ടിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. 12.30ന് കോളേജ് ഗേറ്റ് വഴി പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

തിങ്കഴാഴ്ച രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് മുകുള്‍ ജെയിനിന്റെ വീട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. നാലാം ഗേറ്റിലൂടെ പുറത്തേക്ക് പോകുന്ന ഇയാള്‍ പിന്നീട് തിരിച്ചുവരുന്നത് കാണുന്നില്ല. അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പേഴ്‌സും മൊബൈല്‍ ഫോണും ലാബില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗാസിയാബാദ് സ്വദേശിയായ ഇയാള്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അടുത്തിടെ ബന്ധം അവസാനിപ്പിക്കുകയുമായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിന് ശേഷം ഇയാള്‍ മാനസികമായി കടുത്ത സമ്മര്‍ദ്ദിലായിരുന്നു.

click me!