ഓൺലൈന്‍ പെൺവാണിഭം; അന്വേഷണം ഡൽഹിയിലേക്കും

Published : Jan 06, 2018, 11:20 PM ISTUpdated : Oct 05, 2018, 03:01 AM IST
ഓൺലൈന്‍ പെൺവാണിഭം; അന്വേഷണം ഡൽഹിയിലേക്കും

Synopsis

കൊച്ചി: കൊച്ചിയില്‍ പിടിയിലായ  ഓൺലൈന്‍ പെൺവാണിഭസംഘത്തിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഡൽഹിയിലേക്കും വ്യാപിപിച്ചു .സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതിനിടെ കസ്റ്റഡിയിൽ ഉള്ള ട്രാൻസ്ജെൻഡറുകളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

പെൺവാണിഭ സംഘത്തിലെ പ്രധാന സൂത്രധാരൻ ഉത്തരേന്ത്യൻ ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം രാജ്യതലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നത്.സൈബർ സെല്ലിന്റെ സഹായത്തോടെ നടന്ന പരിശോധനയിൽ ആണ് സംഘത്തിന്റെ ഉത്തരേന്ത്യൻ ബന്ധങ്ങളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.പിടിയിലായവരിൽ ഹിന്ദിക്കാരും ഉള്ളതിനാൽ സംഘത്തിന് ഉത്തരേന്ത്യയിൽ വേരുകൾ ഉള്ളതായി പൊലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു പ്രതികളായ മൂന്ന് പേരുടെ ടെലിഫോൺ നന്പറുകളിലേക്ക് നൂറുകണക്കിന് കോളുകളാണ് ഇപ്പോഴും ദില്ലിയിൽ നിന്ന് വരുന്നത്. ഈ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. മസാജ് പാർലറുകളെന്നും എസ്കോർട്ട് സർവീസുകളെന്നും കാണിച്ച് പ്രതികളെന്ന് സംശയിക്കുന്നവർ ഇന്‍റർനെറ്റില്‍ നൽകിയ പരസ്യത്തിലെ വിവരങ്ങളും പൊലീസ്  ശേഖരിച്ചു.എന്നാൽ പരസ്യത്തിൽ നൽകിയ നാല് 4 വിലാസങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി.

ഈ വിലാസങ്ങളില്‍ ബന്ധപ്പെടുന്നവരെയെല്ലാം നഗരത്തിലെ ലോഡ്ജില്‍ എത്തിച്ചാണ് സംഘം ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.അതിനിടെ കസ്റ്റഡിയിൽ ഉള്ള ട്രാൻസ്ജെൻഡറിൽ ഒരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചുഎന്നാൽ പരിക്ക് സാരമുള്ളതല്ല.ലോക്കപ്പിൽ ക്രൂരപീഡനമാണ് ട്രാൻസ്ജെൻഡറുകൾക്ക് നേരിടേണ്ടി വന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.ലോഡ്ജിൽ സ്ഥിരതാമസമാക്കിയ ചിലരെ പൊലീസ്  മനപൂർവം വലയിലാക്കിയെന്ന ആരോപണവും ട്രാൻസ്ജെൻഡേഴ്സ് ഉന്നയിക്കുന്നുണ്ട്.ലോഡ്ജിൽ താമസിച്ചിരുന്ന ട്രാൻസ്ജെൻഡറായ സഹോദരനെ കാണാനെത്തിയ പെൺകുട്ടിയെ പോലും പൊലീസ് പ്രതിയാക്കിയെന്നും  ഇവർ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല: ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ തടസം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കലോത്സവം; സമഗ്ര കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്, മികച്ച ക്യാമറമാൻ കെ ആർ മുകുന്ദ്