
കോട്ടയം: കെ ബാബുവിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ വിജിലന്‍സിന് ഒരു തെളിവും കണ്ടെത്താനായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റെയ്ഡ് നടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും അതിൽ കണ്ടെത്തിയ കാര്യം ജനങ്ങളെ അറിയിക്കാത്തത് എന്താണ് . ബാര്‍ പൂട്ടിയതു കൊണ്ട് നഷ്ടം വന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു . കോട്ടയം ജില്ലാ യു ഡി എഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam