പടയൊരുക്കത്തിലെ കത്തിക്കുത്ത് സംഘടനാ പ്രശ്നമല്ലെന്ന് ഉമ്മന്‍ചാണ്ടി

Published : Dec 15, 2017, 01:03 PM ISTUpdated : Oct 04, 2018, 08:08 PM IST
പടയൊരുക്കത്തിലെ കത്തിക്കുത്ത് സംഘടനാ പ്രശ്നമല്ലെന്ന് ഉമ്മന്‍ചാണ്ടി

Synopsis

തിരുവനന്തപുരം: പടയൊരുക്കത്തിന് ശേഷമുണ്ടായ സംഘര്‍ഷം സംഘടനാ പ്രശ്നമല്ലെന്നും വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന വേദിയിലാണ് ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിളമാനൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരായ അദേഷ്, നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഐ ഗ്രൂപ്പുകാരനായ കെ.എസ്.യു സംസ്ഥാന സെക്രട്ടറി നബിലിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്നാണ് ആരോപണം.  സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. കുത്തേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗിയുടെ കൂട്ടിരിപ്പുകാരുടെ മർദനം; രണ്ട് പേർ കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള: പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിറകെ വാക്പോരുമായി കോൺഗ്രസ് - സിപിഎം നേതാക്കൾ