വയനാട്ടിലെ ആദിവാസി ഭൂമി തട്ടിപ്പ്: അന്വേഷണമാകാമെന്ന് ഉമ്മന്‍ ചാണ്ടി

Published : Aug 27, 2016, 01:21 AM ISTUpdated : Oct 04, 2018, 11:20 PM IST
വയനാട്ടിലെ ആദിവാസി ഭൂമി തട്ടിപ്പ്: അന്വേഷണമാകാമെന്ന് ഉമ്മന്‍ ചാണ്ടി

Synopsis

കല്‍പ്പറ്റ: വയനാട്ടിൽ ആദിവാസികൾക്ക് ഭൂമി നൽകിയതിൽ പരാതി ഉയർന്ന സാഹചര്യത്തിൽ  സംസ്ഥാന സർക്കാരിന് ഏത് വിധത്തിലുള്ള അന്വേഷണം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതേസമയം കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ  ഉയർന്ന പശ്ചാത്തലത്തിൽ കെപിസിസിയും വിഷയമന്വേഷിക്കാൻ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

വയനാട്ടിലെ ആദിവാസികളെ പറ്റിച്ച് സാമ്പത്തിക നേട്ടം കൊയ്യുന്ന ഇടനിലക്കാരുടെ കള്ളക്കള്ളി ചൂണ്ടിക്കാട്ടിയ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് വന്ന ഉടൻ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ ഇടപെട്ടു. കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ്
കെപിസിസി  നടപടിയ്ക്കൊരുങ്ങുന്നത്.

സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ഡിസിസി അദ്ധ്യക്ഷനും കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണന് വി.എംസുധീരന്‍ നിര്‍ദ്ദേശം നല്‍കി.  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഉടിതമായ നടപടി സ്വീകരിക്കുമെന്നാണ് സുധീരൻ വ്യക്തമാക്കിയത്. വാർത്തയെത്തുടർന്ന് എസ് സി എസ് ടി കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സ്പെഷ്യൽ സെൽ എഡിജിപിക്ക് നിര്‍ദ്ദേശം നൽകി.

വയനാട്ടിൽ 152 ഏക്കര്‍ ഭൂമി നിസ്സാര വിലക്ക് വാങ്ങി ഇടനിലക്കാരും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജൻസികളും വൻവിലക്ക് ഇത് മറിച്ചു വിൽക്കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത.

അതേസമയം, വയനാട്ടിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് സികെ ജാനു.വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയാണ് വയനാട്ടിലുള്ളതെന്നും  കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജാനു ആവശ്യപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ
ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്