ഓപ്പറേഷന്‍ ഷൈലോക്ക്: രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ നിന്ന് ലക്ഷങ്ങള്‍ പിടികൂടി

Published : Feb 21, 2017, 03:22 PM ISTUpdated : Oct 04, 2018, 11:52 PM IST
ഓപ്പറേഷന്‍ ഷൈലോക്ക്: രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ നിന്ന് ലക്ഷങ്ങള്‍ പിടികൂടി

Synopsis

കരുനാഗപ്പള്ളി മേഖലയില്‍ നിന്നാണ് ഏറ്റവുമധികം പണം പിടികൂടിയത്. പുതിയ കാവ് സ്വദേശിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ രാജുവിന്റെ വീട്ടില്‍ നിന്നും 52 ലക്ഷം രൂപ പിടികൂടി. ഇവിടെ നിന്നും സ്വര്‍ണ്ണാഭരണങ്ങളും ചെക്കുകളും പ്രോമിസറി നോട്ടുകളും കണ്ടെടുത്തിട്ടുണ്ട് .ഇയാള്‍ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പലിശയ്ക്ക് പണം കൊടുക്കുന്നയാളാണെന്ന് പൊലിസ് പറഞ്ഞു.

തൊടിയൂര്‍ പഞ്ചായത്ത് അംഗവും സിപിഎം പ്രവര്‍ത്തകയുമായ ബിജി സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്നും പത്ത് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പഞ്ചായത്തുമായി ബന്ധപ്പെട്ട പണമാണെന്ന് ബിജി പൊലീസിനോട് പറഞ്ഞെങ്കിലും കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല. റെയ്ഡിനിടെ പള്ളിത്തോട്ടം സ്വദേശി ജോസിന്റെര വീട്ടില്‍ നിന്നും ഹാഷിഷ് ഓയില്‍ പിടികൂടി. ഇതിന്  അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടിരൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. ജോസ് പൊലീസിന്റെ വലയില്‍ നിന്നും രക്ഷപ്പെട്ടു

ഗുണ്ടാസംഘങ്ങള്‍ക്ക് വന്‍ തോതില്‍ പണമെത്തുന്നത് അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ നിന്നാണെന്ന് ഇന്‍ലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ രാവിലെ അഞ്ച് മണിമുതലാണ് റെയ്ഡ് തുടങ്ങിയത്. പ്രാദേശിക നേതാക്കളുടെ വീടുകളില്‍ നിന്ന് പണം പിടികൂടിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ കൊല്ലത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ തയ്യാറായിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്