
പ്രധാനമന്ത്രി നരേന്ദ്രമോദി നുണയാനാണെന്ന മുദ്രാവാക്യം മുഴക്കിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങിയത്. രാജ്യസഭയിലും ലോക്‌സഭയിലും അഗസ്റ്റാവെസ്റ്റ്‍ലാന്റ് വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ പ്രചരണറാലിയില്‍ പറഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് മോദിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ സഭയ്‌ക്കു പുറത്ത് പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനാവില്ലെന്ന് ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ പറഞ്ഞതോടെ ബഹളം നിയന്ത്രണാതീതമായി.
പ്രധാനമന്ത്രിയെ നുണയനെന്ന് വിളച്ചതിനെതിരെ ബിജെപിയും രംഗത്തെത്തി. ഹെലികോപ്റ്റര്‍ കേസില്‍ സുബ്രമണ്യന്‍ സ്വാമി ഹാജരാക്കിയ രേഖകള്‍ സഭാരേഖകളുടെ ഭാഗമാക്കിയതിനെതിരെയും കോണ്‍ഗ്രസ് ബഹളം വച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ നല്കിയ നോട്ടീസ് അംഗീകരിക്കാത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി. കേരളത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ നരേന്ദ്ര മോദിക്കെതിരെ വ്യക്തിപരമായ നീക്കം വരുംദിവസങ്ങളില്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam