തൃശൂര്‍ പൂരം ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു

Published : Apr 14, 2016, 03:28 AM ISTUpdated : Oct 05, 2018, 01:21 AM IST
തൃശൂര്‍ പൂരം ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു

Synopsis

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവു പിന്‍വലിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് ഇതു സംബന്ധിച്ച വിശദീകരണം തേടിയിട്ടുണ്ട്.

രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ ആനയെഴുന്നള്ളിപ്പ് പാടില്ലെന്നായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടു പുറത്തിറക്കിയ ഉത്തരവ്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഉത്തരവു പുറത്തിറക്കിയത്. കുടമാറ്റമടക്കമുള്ള പൂര ചടങ്ങുകള്‍ക്ക് ഈ ഉത്തരവു തടസമായതോടെ ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാറിനെ സമീപിക്കുകയായിരുന്നു.

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ആനയ എളുന്നള്ളിക്കരുത്, ദിവസത്തില്‍ മൂന്നു മണിക്കൂറിലേറെ എഴുന്നള്ളിക്കാന്‍ പാടില്ല, ആനയുള്ള വയറുകള്‍ തമ്മില്‍ മൂന്നു മീറ്ററും തലകള്‍ തമ്മില്‍ നാലു മീറ്ററും അകലം പാലിക്കണം എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 ദിവസം, വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്; ചാടിപ്പോയിട്ട് 4 ദിവസം, കർണാടകയിലും അന്വേഷിക്കാൻ പൊലീസ്
ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'