ബലാത്സംഗക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വൈദികര്‍ ഇന്ന് സുപ്രീം കോടതിയിലേക്ക്

By Web DeskFirst Published Jul 16, 2018, 7:00 AM IST
Highlights

സുപ്രീം കോടതിയും കൈവിട്ടാൽ കീഴടങ്ങാനാകും വൈദികരുടെ ശ്രമം.

ദില്ലി: യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസിന്റെ അഭിഭാഷകർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന് മുൻപാകെയാവും ആവശ്യമുന്നയിക്കുക. കേസിൽ പിടികിട്ടാനുള്ള നാലാംപ്രതി ഫാ. ജയ്സ് കെ ജോർജും ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.  

സുപ്രീം കോടതിയും കൈവിട്ടാൽ കീഴടങ്ങാനാകും വൈദികരുടെ ശ്രമം. അറസ്റ്റിനുള്ള നീക്കവുമായി തിരുവല്ലയിൽ 
ക്യാംപ് ചെയ്യുകയാണ് ക്രൈംബ്രാഞ്ച് സംഘം. അതിനിടെ റിമാൻഡിലുള്ള ഫാദർ ജോബ് മാത്യു, ജോൺസൻ വി.മാത്യു 
എന്നിവരുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി ഇന്ന് പരിഗണിക്കും.

click me!