ഇന്ത്യന്‍ ജയിലുകള്‍ കൊള്ളില്ലെന്ന് മല്യ; പ്രത്യേകം സൗകര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍

Published : Oct 17, 2017, 11:39 PM ISTUpdated : Oct 04, 2018, 07:37 PM IST
ഇന്ത്യന്‍ ജയിലുകള്‍ കൊള്ളില്ലെന്ന് മല്യ; പ്രത്യേകം സൗകര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍

Synopsis

മും​ബൈ: ഇ​ന്ത്യ​ൻ ജ​യി​ലു​ക​ൾ ത​നി​ക്ക്​ താമസി​ക്കാ​ൻ യോ​ഗ്യ​മ​ല്ലെ​ന്ന വാദവുമായി​ വി​വാ​ദ മദ്യ വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ. ബ്രി​ട്ടീ​ഷ്​ കോ​ട​തി​യി​ലാണ് മല്യയു​ടെ വിചിത്രമായ പ​രാ​തി. ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ 9000 കോ​ട​യി​ല​ധി​കം രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ത്ത കേ​സി​ൽ പ്ര​തി​യാ​യ മ​ല്യ​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന എ​ൻ​ഫോ​ഴ്​​സ്​​മന്‍റ് ഡ​യ​റ​ക്​​ട​റേ​റ്റി​​ന്‍റെ അ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​നി​ടെ​യാ​ണ്​ മല്യയുടെ അ​ഭി​ഭാ​ഷ​ക​ൻറെ വാദം.

ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്​​ഥ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും മല്യയുടെ അഭിഭാഷകന്‍ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​മേ​ഹ​രോ​ഗി​യാ​യ മ​ല്യ​ക്ക്​ പ്ര​ത്യേ​ക പ​രി​ച​ര​ണ​വും ഗൃ​ഹ​ഭ​ക്ഷ​ണ​വും വേ​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തുടര്‍ന്ന് മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും ജ​യി​ൽ മാ​ന്വ​ൽ പ്ര​കാ​രം അ​നു​വ​ദ​നീ​യ​മെ​ങ്കി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും​വ​രെ മ​ല്യ​ക്ക്​ പ്ര​ത്യേ​കം ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ഭി​പ്രാ​യം ആ​രാ​യു​ക​യും ചെ​യ്​​തു.

തുടര്‍ന്ന് യൂ​റോ​പ്യ​ൻ മാ​തൃ​ക​യി​ലു​ള്ള ജ​യി​ൽ സ​ജ്ജീ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​​ ജ​യി​ൽ അ​ധി​കൃ​ത​ർ സ​മ്മ​തി​ച്ചു. ആ​ർ​ത​ർ റോ​ഡ്​ ജ​യി​ൽ ഇ​തി​ന്​ അ​നു​യോ​ജ്യ​മാ​ണെ​ന്നും വേ​ണ​മെ​ങ്കി​ൽ മ​ല്യ​യു​ടെ താ​ൽ​പ​ര്യ​മ​നു​സ​രി​ച്ച്​ വേ​റെ നി​ർ​മി​ക്കാ​മെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ അ​റി​യി​ച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സ്റ്റേഡിയം അപകടം: ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി; കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തു
ഈ മാർച്ചിൽ ബജറ്റ് ഞാൻ തന്നെ അവതരിപ്പിക്കും, കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ; വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ ഡികെ