
മുംബൈ: മഹാരാഷ്ട്രയിലെ മറാത്താവാഡ പ്രദേശത്തു നിന്നും നൂറിലധികം മുസ്ലീം യുവാക്കളെ കാണാതായെന്ന് ശിവസേന എംഎല്‍എ. കാണാതായ ഈ യുവാക്കള്‍ ഇസ്ലാമിക്ക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടാവാമെന്നും എംഎല്‍എ രാഹുല്‍ പാട്ടീല്‍ ആരോപിച്ചു. വെള്ളിയാഴ്ച നിയമസഭയിലായിരുന്നു എം എല്‍ എയുടെ ആരോപണം.
എ ഐ എം ഐ എം നേതാവ് അസാസുദ്ദീന്‍ ഒവൈസിയും പാര്‍ട്ടിയും ഐ എസിനെ പിന്തുണയ്ക്കുന്നതായും പാട്ടീല്‍ ആരോപിച്ചു. എ ഐ എം ഐ എമ്മിന്‍റെ അംഗീകാരം റദ്ദ് ചെയ്യണമെന്നും പാട്ടീല്‍ ആവശ്യപ്പെട്ടു.
മറാത്തെവാദയിലെ പ്രഭാനിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അറസ്റ്റുകള്‍ ഐ എസ് ബന്ധത്തിന്‍റെ തെളിവാണെന്നാണ് ശിവസേനയുടെ ആരോപണം.
എന്നാല്‍ എ ഐ എം എം ശിവസേനയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഐ എസിനെ പാര്‍ട്ടി ശക്തിമായി എതിര്‍ക്കുകയാണെന്നും എ ഐ എം എം നേതാക്കള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam