കുവൈത്തില്‍ കുറ്റവാളികള്‍ക്കുമായുള്ള തിരച്ചിലില്‍ 417 പേര്‍ പിടിയില്‍

By Web DeskFirst Published Oct 1, 2016, 6:06 PM IST
Highlights

കഴിഞ്ഞ വ്യാഴാഴ്ച കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റിലും വ്യാപകമായി നടത്തിയ സുരക്ഷാ പരിശോധനയിലാണ് താമസ-കുടിയേറ്റ  നിയമലംഘനം നടത്തിയ 417 പേരെ അറസ്റ്റ് ചെയ്യതത്. 776 ഗതാഗത നിയമലംഘന കേസുകള്‍ ഇതോടെപ്പം രജിസ്റ്റര്‍ ചെയ്യതിട്ടുണ്ട്. കൂടാതെ ആഭ്യന്തര മന്ത്രാലയം വിവധ കേസുകളുമായില ബന്ധപ്പെട്ട് അന്വേഷിച്ച് വരുന്ന 13 വാഹനങ്ങളടക്കം 51 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. 

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് മൊഹമ്മദ് ഖാലിദ് അല്‍ ഹമദ് അല്‍ സാബായുടെ നിര്‍ദേശാനുസരണമാണ് ആഭ്യന്തര മന്ത്രാലയം കര്‍ശന പരിശോധന നടത്തിയത്. വ്യാഴാഴ്ച നടത്തിയ പരിശോധന വൈകിട്ട് ആറിനാണ് അവസാനിച്ചത്. മന്ത്രാലയം ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ റോഡുകള്‍ അടച്ചാണ് റെയ്ഡ് നടത്തിയത്. 

പിടിയിലായ 417 പേരില്‍ എട്ടുപേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളും സിവില്‍ കേസുകളില്‍പ്പെട്ട 53 പേരും ഉണ്ട്. ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 56 പേരും തിരിച്ചറിയല്‍ രേഖകളില്ലാത്ത 187 പേര്‍, മയക്കുമരുന്ന് കൈവശംവച്ചതിന് ഏഴുപേര്‍, മദ്യം സൂക്ഷിച്ച എട്ടുപേര്‍, വിസാ കാലാവധി കഴിഞ്ഞ 83 പേര്‍, അറസ്റ്റ് വാറന്‍ഡ് അയച്ചിരുന്ന 14 പേര്‍, കള്ളനോട്ട് കേസിലുള്‍പ്പെട്ട ഒരാള്‍ എന്നിവരുമാണ് .

click me!