പാരയായി ബെല്‍ഗാം; വിവാദനേതാവ് പ്രമോദ് മുത്താലിക്ക് പാര്‍ട്ടിയില്ലാതെ പെരുവഴിയില്‍

Published : Nov 29, 2017, 07:14 PM ISTUpdated : Oct 05, 2018, 01:38 AM IST
പാരയായി ബെല്‍ഗാം; വിവാദനേതാവ് പ്രമോദ് മുത്താലിക്ക് പാര്‍ട്ടിയില്ലാതെ പെരുവഴിയില്‍

Synopsis

ബെംഗളൂരു: ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന തീവ്രഹിന്ദുത്വ നേതാവ് പ്രമോദ് മുത്താലിക്കിന്റെ രാഷ്ട്രീയമോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ശിവസേനയില്‍ ചേര്‍ന്ന് കര്‍ണാടകയില്‍ തിരിച്ചു വരാന്‍ തയ്യാറെടുത്ത മുത്താലിക്കിന് ബെല്‍ഗാം വിഷയമാണ് തിരിച്ചടിയായത്. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബെല്‍ഗാം ജില്ലയെ ചൊല്ലി കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ തുടരുന്ന തര്‍ക്കമാണ് പ്രമോദ് മുത്താലിക്കിന്റെ ശിവസേനാ പ്രവേശനത്തിന് തടസ്സമായി നില്‍ക്കുന്നത്. 

2009-ല്‍ മംഗലാപുരത്തെ ഒരു പബ്ബ് അടിച്ചു തകര്‍ത്തതോടെയാണ് ശ്രീരാമസേന എന്ന സംഘടനയും അതിന്റെ നേതാവായ പ്രമോദ് മുത്താലിക്കും ദേശീയ ശ്രദ്ധയിലെത്തുന്നത്. തന്റെ തീവ്രഹിന്ദുത്വ നിലപാടിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ മുത്താലിക്ക് ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം പരാജയപ്പെട്ടു. 

ബിജെപി പ്രവേശനം അസാധ്യമാണെന്ന് ബോധ്യപ്പെട്ടതോടെ ശിവസേനയില്‍ അഭയം പ്രാപിച്ച മുത്താലിക്ക്. 2014-ല്‍  ശിവസേനയില്‍ ചേരുകയും സംഘടനയുടെ സംസ്ഥാന മേധാവിയായി നിയമിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ശിവസേനയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തികയും മുന്‍പേ ബെല്‍ഗാം വിഷയത്തെ ചൊല്ലി അദ്ദേഹം ശിവസേന വിട്ടു. 

ഇപ്പോള്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവേശഷിക്കേ വീണ്ടും ബിജെപിയില്‍ ചേരുവാന്‍ മുത്താലിക്ക് നീക്കങ്ങള്‍ നടത്തുകയായിരുന്നു. കേന്ദ്രത്തില്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേന ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും മഹാരാഷ്ട്ര ആരോഗ്യമന്ത്രി ദീപക് സാവന്തിനെ ചര്‍ച്ചകള്‍ക്കായി ബെംഗളൂരുവിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ബെല്‍ഗാം വിഷയം ശിവസേനയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തരുതെന്ന് മുത്താലിക്ക് ആവശ്യപ്പെട്ടതോടെ ചര്‍ച്ച അലങ്കോലമായി. മുത്താലിക്കിനോട് ഇടഞ്ഞ ദീപക് സാവന്ത് ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോക്കുകയും ചെയ്തു. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ബെല്‍ഗാം. 1956-ല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ബെല്‍ഗാമിലെ ഒരു താലൂക്ക് ഒഴിച്ച് ബാക്കി മുഴുവന്‍ പ്രദേശങ്ങളും അന്നത്തെ മൈസൂര്‍ സംസ്ഥാനത്തില്‍ ലയിപ്പിച്ചു. സംസ്ഥാനരൂപീകരണം കഴിഞ്ഞ് അന്‍പത് വര്‍ഷം കഴിഞ്ഞിട്ടും പക്ഷേ ഈ പ്രദേശത്ത് മറാത്തികളുടെ സാന്നിധ്യമുണ്ട്. അതിനാല്‍ തന്നെ ഈ പ്രദേശം മഹാരാഷ്ട്രയോട് ചേര്‍ക്കണം എന്നാണ് ശിവസേനയുടെ വാദം. 2005-ല്‍ ബെല്‍ഗാമിനെ മഹാരാഷ്ട്രയോട് ചേര്‍ക്കണമെന്ന് അന്നത്തെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പ്രമേയം പാസ്സാക്കിയതിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കര്‍ണാടക് രക്ഷണ വേദികെ അടക്കമുള്ള സംഘടനകള്‍ വിഷയത്തിലിടപ്പെട്ടതോടെ കര്‍ണാടക സംസ്ഥാനത്തിന്റെ രണ്ടാം തലസ്ഥാനമായി സര്‍ക്കാര്‍ ബെല്‍ഗാമിനെ പ്രഖ്യാപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 'പോഡ', ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്
ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ