
പാര്‍ട്ടിയിലെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. തിങ്കളാഴ്ചത്തെ യോഗത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം പങ്കെടുക്കാതിരുന്നത് അസൗകര്യം കാരണമാണെന്നും പി ജെ ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മോൻസ് ജോസഫും പറഞ്ഞു. ചർച്ച ചെയ്യപ്പെടേണ്ട പ്രശ്നങ്ങൾ പാർട്ടിയിലുണ്ടെന്നും എന്നാൽ ഭിന്നതയില്ല. തിങ്കളാഴ്ചത്തെ യോഗത്തോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും മോൻസ് ജോസഫ് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തള്ളി സിപിഎം പിന്തുണ സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണെന്ന് കഴിഞ്ഞ ദിവസം പി ജെ ജോസഫ് പ്രതികരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam