വയൽക്കിളികളുടെ മാർച്ചിന് പിന്നിൽ ഇസ്ലാമിക-മാവോയിസ്റ്റ് സഖ്യം: പി.ജയരാജൻ

Web desk |  
Published : May 05, 2018, 12:40 PM ISTUpdated : Jun 08, 2018, 05:48 PM IST
വയൽക്കിളികളുടെ മാർച്ചിന് പിന്നിൽ ഇസ്ലാമിക-മാവോയിസ്റ്റ് സഖ്യം: പി.ജയരാജൻ

Synopsis

വയൽക്കിളികളുടെ സമരം ഒത്തുതീർപ്പാക്കാൻ സിപിഎം ജില്ലാ നേതൃത്വം ഇതിനു മുൻപും ശ്രമിച്ചിട്ടുണ്ട്. ഇനിയും ശ്രമം തുടരും.

കണ്ണൂർ: തിരുവനന്തപുരത്തേക്കുള്ള ലോം​ങ്ങ് മാർച്ചിന്റെ തീയതി പ്രഖ്യാപിക്കാൻ വയൽക്കിളികൾ ഇന്ന് യോ​ഗം ചേരാനിരിക്കേ സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഇനിയും തുടരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ അറിയിച്ചു. വയൽക്കിളികൾ സമരത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട അദ്ദേഹം സമരത്തിന്റെ നട്ടെല്ല് ചില തീവ്രവാദസംഘടനകളാണെന്നും പറഞ്ഞു. 

വയൽക്കിളികളുടെ സമരം ഒത്തുതീർപ്പാക്കാൻ സിപിഎം ജില്ലാ നേതൃത്വം ഇതിനു മുൻപും ശ്രമിച്ചിട്ടുണ്ട്. ഇനിയും ശ്രമം തുടരും. കേരളത്തിൽ മാവോയിസ്റ്റ്-ഇസ്ലാമിക് സഖ്യം രൂപപ്പെടുകയാണ്. വയൽക്കിളികളുടെ ലോംങ്ങ് മാർച്ചിന് പിന്നിലും മാവോയിസ്റ്റ്-ഇസ്ലാമികസഖ്യമാണ് - ജയരാജൻ പറയുന്നു. 

ഏഷ്യനെറ്റ് ന്യൂസ് പുറത്തു വിട്ട സിപിഎം നേതാവ് പി.ശശിയുടെ സഹോദരൻ പി.സതീശൻ നടത്തിയ തട്ടിപ്പുകളെ സംബന്ധിച്ച ചോദ്യത്തിന് ഇതേക്കുറിച്ച് എന്ത് പറയാനെന്നായിരുന്നു പി.ജയരാജന്റെ മറുപടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇനി ക്ഷമിക്കില്ല, ഞങ്ങൾ കടുത്ത തീരുമാനമെടുക്കും, യുദ്ധം തന്നെയാണ് ഈ നാവിക ഉപരോധവും'; അവസാനിപ്പിക്കാൻ അന്ത്യശാസനം നൽകി ഇറാൻ പ്രസിഡന്‍റ്
'പൊലീസ് അല്ല ഏത് നിയമം വന്നാലും മാറ്റില്ല, ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം'; പ്രസ്താവന ആവർത്തിച്ച് ബി ഗോപാലകൃഷ്ണൻ