വൈദികന്‍റെ പീഡനം; സഭയ്ക്കെതിരെ പി ജയരാജന്‍

Published : Mar 05, 2017, 04:45 PM ISTUpdated : Oct 04, 2018, 11:50 PM IST
വൈദികന്‍റെ പീഡനം; സഭയ്ക്കെതിരെ പി ജയരാജന്‍

Synopsis

കണ്ണൂര്‍: കൊട്ടിയൂരില്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസിലെ അന്വേഷണം നീതിയുക്തമല്ലെന്ന് ആരോപിച്ച തലശേരി അതിരൂപതയ്‌ക്കെതിരെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അന്വേഷണത്തില്‍ ഇടപെടാനാണ് അതിരൂപതയുടെ നീക്കമെന്ന് ജയരാജന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. അത്യന്തം ഹീനമായ കൃത്യമാണ് പോലീസിന്റെ സമര്‍ത്ഥമായ കരുനീക്കത്തിലൂടെ പുറത്തു വന്നിട്ടുള്ളത്. വൈദികന്റെ ഭാഗത്തു നിന്നുള്ള ക്രൂരകൃത്യം മാത്രമല്ല ,ഇത് പുറം ലോകം അറിയാതിരിക്കാനുള്ള ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്നാണു വെളിക്ക് വന്നിട്ടുള്ളത്.

ഇത്തരമൊരു സാഹചര്യത്തില്‍ അതിരൂപതയുടെ ഇപ്പോഴത്തെ പ്രസ്താവന അന്വേഷണത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടിന് കടകവിരുദ്ധമാണ്. ഈ നിലപാടിനെ സിപിഐഎം ശക്തമായി അപലപിക്കുന്നു.

വൈദികന്റെ ഭാഗത്തു നിന്നുള്ള ക്രൂരകൃത്യം മാത്രമല്ല , ഇത് പുറം ലോകം അറിയാതിരിക്കാനുള്ള ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്നാണു വെളിക്ക് വന്നിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ അതിരൂപതയുടെ ഇപ്പോഴത്തെ പ്രസ്താവന അന്വേഷണത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടിന് കടകവിരുദ്ധമാണാണെന്നും ജയരാജന്‍ പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പ്രസ്താവനയിലൂടെ അതിരൂപത ന്യായീകരിക്കുന്നത്. സഭാ അധികൃതരുടെ ഇത്തരം നിലപാടിനെതിരായി സമൂഹത്തില്‍ നിന്ന് പ്രതികരണം ഉയരണം. അല്ലെങ്കില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുക മാത്രമല്ല കുറ്റം സ്വന്തം പിതാവിന് മേല്‍ ചാര്‍ത്താനുള്ള ഹീനശ്രമങ്ങള്‍ പോലെയുള്ള സംഭവങ്ങള്‍ നാളെയും ആവര്‍ത്തിക്കുമെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി