കീഴാറ്റൂരില്‍ അനുനയനീക്കം: പി.ജയരാജന്‍ സമരക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

Web Desk |  
Published : Apr 11, 2018, 10:04 AM ISTUpdated : Jun 08, 2018, 05:48 PM IST
കീഴാറ്റൂരില്‍ അനുനയനീക്കം: പി.ജയരാജന്‍ സമരക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

Synopsis

സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പും സമരക്കാര്‍ക്ക് പി.ജയരാജന്‍ നല്‍കി

കണ്ണൂര്‍:കീഴാറ്റൂരിലെ ഭൂസമരക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത്. സിപിഎമ്മില്‍ നിന്നും പുറത്താക്കിയ പതിനൊന്ന് പേരുടെ വീടുകളില്‍ ജയരാജന്‍ സന്ദര്‍ശനം നടത്തുന്നു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും സമരം ബിജെപിയും ആര്‍എസ്.എസും മുതലെടുക്കുകയാണെന്നും സമരക്കാരോട് ജയരാജന്‍ പറഞ്ഞു. 

സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യം  പരിഗണിക്കാമെന്ന ഉറപ്പും സമരക്കാര്‍ക്ക് പി.ജയരാജന്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം സമരത്തില്‍ പങ്കെടുക്കുന്നവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം സമരക്കാരുടെ വീടുകളിലെത്തി ആവശ്യപ്പെട്ടു. 

ലോംഗ് മാര്‍ച്ചടക്കമുള്ള ശക്തമായ സമരമാര്‍ഗ്ഗങ്ങളിലേക്ക് നീങ്ങുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരത്തിലുള്ളവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് പി.ജയരാജന്‍ നേരിട്ട് തുടക്കമിട്ടിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല