
എപിഎല്‍ കാര്‍ഡുടമകള്‍ക്ക് പഴയ നിരക്കില്‍ തന്നെ അരി ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച കൃത്യവിലോപമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. അതേസമയം റേഷന്‍കാര്‍ഡ് പുനഃക്രമീകരണത്തിന് സമയം നീട്ടിനല്‍കിയേ തീരൂ എന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
അഹരായവര്‍ മുന്‍ഗണനാ പട്ടികക്ക് പുറത്ത്. പുനക്രമീകരണ പരാതികള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടി ഇല്ല. സാധാരണക്കാരുടെ ആശങ്ക സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. താലൂക്ക് റാങ്കിംഗ് സ്റ്റേറ്റ് റാങ്കിംഗ് ആയതടക്കം നയപരമായ കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആരോപിച്ചു
മറുപടി പറഞ്ഞ വകുപ്പുമന്ത്രി യുഡിഎഫിനെ കടന്നാക്രമിച്ചു. 2012 ല്‍ പുതുക്കേണ്ട റേഷന്‍കാര്‍ഡ് പുതുക്കാന്‍ നടപടി തുടങ്ങിയത് 2015 ലാണ്. ഭക്ഷ്യഭദ്രതാ നിയമം സമയത്ത് നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിന് നഷ്‌ടം പ്രതിവര്‍ഷം എഴുനൂറ് കോടി രൂപ. യുഡിഎഫ് സംരക്ഷിച്ചത് റേഷന്‍ പൊതുവിതരണക്കാരുടെ താല്‍പര്യമാണെന്നും പി തിലോത്തമന്‍ പറഞ്ഞു
റേഷന്‍കാര്‍ഡ് പുന:ക്രമീകരണ പരാതി പരിഹരിക്കാന്‍ സമയം കൂട്ടിനല്‍കിയേ മതിയാകൂ എന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചാവശ്യപ്പെട്ടു. തെരഞ്ഞെടുത്ത താലൂക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ നവംബര്‍ ഒന്നിന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam