നവാസ് ഷെരീഫിന്റെ ഭാര്യ ലണ്ടനില്‍ അന്തരിച്ചു

Published : Sep 11, 2018, 05:44 PM ISTUpdated : Sep 19, 2018, 09:23 AM IST
നവാസ് ഷെരീഫിന്റെ ഭാര്യ ലണ്ടനില്‍ അന്തരിച്ചു

Synopsis

ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ 2014 ജൂലൈ മുതല്‍ ചികിത്സയിലായിരുന്നു ബീഗം ഖുല്‍സു. പാകിസ്താനിലെ ജയിലിലാണ് നവാസ് ഷെരീഫ്  

ലണ്ടന്‍:  അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പത്‌നി ബീഗം ഖുല്‍സൂം ലണ്ടനില്‍ അന്തരിച്ചു. പാകിസ്താന്‍ മുസ്ലീംലീഗ് പ്രസിഡന്റ് ഷെഹബാസ് ഷെരീഫാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. 

ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ 2014 ജൂലൈ മുതല്‍ ചികിത്സയിലാണ് ബീഗം ഖുല്‍സു. ഈ അടുത്ത ദിവസങ്ങളില്‍ അവരുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. 

68-കാരിയായ ബീഗം ഖുല്‍സുവിന് കഴിഞ്ഞ വര്‍ഷം തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. 1971-ലാണ് ബീഗം ഖുല്‍സു നവാസ് ഷെരീഫിനെ വിവാഹം കഴിച്ചത്. ഹസന്‍, ഹുസൈന്‍, മറിയം, അസ്മ എന്നിങ്ങനെ നാല് മക്കളാണ് ഈ ദമ്പതികള്‍ക്ക്. 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം