പാക്കിസ്ഥാന്‍റെ കൈവശം 140ല്‍ അധികം ആണവപോർമുനകളുണ്ടെന്ന്​ അമേരിക്ക

Published : Nov 19, 2016, 09:48 AM ISTUpdated : Oct 04, 2018, 10:25 PM IST
പാക്കിസ്ഥാന്‍റെ കൈവശം 140ല്‍ അധികം ആണവപോർമുനകളുണ്ടെന്ന്​ അമേരിക്ക

Synopsis

അടുത്ത 10 വര്‍ഷം കൊണ്ട് 350 ഓളം ആണവ പോര്‍മുനകളുമായി ലോകത്തിലെ മൂന്നാമത്തെ വലിയ ആണവ രാജ്യമായി മാറാനാണ് പാകിസ്താന്റെ ശ്രമമെന്നും ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന തരത്തിലേക്ക് പോര്‍വിമാനങ്ങളെ പാകിസ്താന്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവായുധം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും ഫ്രഞ്ച് നിര്‍മിത മിറാഷ് പോര്‍വിമാനങ്ങളും പാകിസ്​താന്‍ പരിഷ്‌കരിച്ചിരുന്നു. ചൈനയില്‍ നിന്ന് വാങ്ങിയ ജെ 17 വിമാനങ്ങളും ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

ആണവ ആയുധശാലകൾ,  ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളള യുദ്ധവിമാനങ്ങൾ, അണുഭേദന ശേഷിയുള്ള ആയുധങ്ങൾ എന്നിവ കൂടുതലായി വികസിപ്പിച്ചെടുക്കാനാണ്​ പാകിസ്​താ​ന്‍റെ ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2020 ഓടെ പാകിസ്താന്‍ 60 മുതല്‍ 80 വരെ ആണവ ആയുധ ശേഖരം  ഉണ്ടാക്കിയെടുത്തേക്കാമെന്നായിരുന്നു നേരത്തെ അമേരിക്കന്‍  പ്രതിരോധ രഹ്യാന്വേഷണ വിഭാഗം റിപ്പോർട്ട്​ ചെയ്​തിരുന്നത്​.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്
'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ