നെറ്റിയിലെ സിന്ദൂരം മായ്ച്ചു; പാകിസ്ഥാന്‍ അപമാനിച്ചെന്ന പരാതിയുമായി സരബ്ജിത് സിങിന്റെ കുടുംബവും

Published : Dec 29, 2017, 11:28 AM ISTUpdated : Oct 04, 2018, 11:19 PM IST
നെറ്റിയിലെ സിന്ദൂരം മായ്ച്ചു; പാകിസ്ഥാന്‍ അപമാനിച്ചെന്ന പരാതിയുമായി സരബ്ജിത് സിങിന്റെ കുടുംബവും

Synopsis

ചണ്ഡീഗഡ്: പാക്കിസ്ഥാൻ സന്ദർശിച്ചപ്പോൾ തങ്ങളെയും അവിടുത്തെ ഉദ്ദ്യോഗസ്ഥര്‍ അപമാനിച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ ജയിലിൽ മരണപ്പെട്ട സരബ്ജിത് സിങ്ങിന്റെ കുടുംബം ആരോപിച്ചു. കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനിലേക്ക് പോയ ഭാര്യയും അമ്മയും അപമമാനിക്കപ്പെട്ട സംഭവം വന്‍വിവാദമായിരിക്കെയാണ് പഴയ അനുഭവങ്ങള്‍ സരബ്ജിത് സിങിന്റെ കുടുംബം വെളിപ്പെടുത്തിയത്.  സരബ്ജിത്തിന്റെ ഭാര്യയുടെ നെറ്റിയിലുണ്ടായിരുന്ന പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ നിർബന്ധപൂര്‍വ്വം മായ്ച്ചുകളഞ്ഞുവെന്ന് ദൽബീർ കൗർ പറഞ്ഞു. 

എന്താണ് നടക്കാന്‍ പോകുന്നതെന്ന് ഒരു സൂചനയുമില്ലാതെയാണ് പാകിസ്ഥാനിലേക്ക് പോയത്.  പാക്കിസ്ഥാനിലെത്തുന്നതിന് മുമ്പ് എന്താണ് അവിടെ നടക്കുകയെന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. 18 വർഷങ്ങൾക്കു ശേഷമായിരുന്നു ഭാര്യ സുക്പ്രീത് കൗറിനും രണ്ട് പെൺമക്കള്‍ക്കും സഹോദരി ദൽബീർ കൗറിനും സരബ്ജിതിനെ കാണാന്‍ കഴിഞ്ഞത്. ഉദ്ദ്യോഗസ്ഥര്‍ വളരെ മോശമായി പെരുമാറി. ഒരു വനിതാ ഉദ്യോഗസ്ഥ തൂവാല ഉപയോഗിച്ച് സിന്ദൂരം മായ്ച്ചു. തലയിലെ പിന്നുകളെല്ലാം ഊരിവാങ്ങി. കയ്യിലുണ്ടായിരുന്ന ആഭരണങ്ങളും ഉദ്ദ്യോഗസ്ഥര്‍ ഊരിവാങ്ങി. സരബ്ജിത്തിന് കൊടുക്കാനായി വീട്ടില്‍ പാക്കിസ്ഥാൻ വൈകിപ്പിച്ചു. 2011 ലും 2013ലും കുടുംബം സരബ്ജിത് സിങിനെ സന്ദര്‍ശിച്ചിരുന്നു. 2013ല്‍ അദ്ദേഹത്തിന് ജയിലില്‍ വെച്ച് മര്‍ദ്ദനവുമേറ്റു. ആ വര്‍ഷം തന്നെ സരബ്ജിത് സിങ് ജയിലില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്തിൽ വെച്ച് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ചെവിയിൽ നിന്ന് രക്തം വാര്‍ന്നൊഴുകി; രക്ഷകയായി മലയാളി വനിത ഡോക്ടര്‍
പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും