
ഇസ്ലാമാബാദ്: വാര്‍ത്താ വായിക്കുന്നതിനിടെ അവതാരകര്‍ തമ്മില്‍ വാക്കുതര്‍ക്കം. വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരിക വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന.
വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളില്‍ ഇവര്‍ ഇത്തരത്തില്‍ സംസാരമായത്. ഉറുദുവിലാണ് ഇവര്‍ തമ്മിലുളള വാക്കേറ്റം. ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്‍ പ്രൊഡക്ഷന്‍ ക്രൂവിനോട് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇരുവരെയും ശാന്തരാക്കാന്‍ പ്രൊഡക്ഷന്‍ അംഗങ്ങള്‍ ശ്രമിക്കുന്നതും കേള്‍ക്കാം. വീഡിയോയുടെ താഴെ വിമര്‍ശനവുമായി ധാരാളം കമന്‍റുകളും വരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam